കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഡികെ ശിവകുമാര്‍; കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടും

Google Oneindia Malayalam News

ബെംഗളൂരു: കള്ളപ്പണ കേസില്‍ ജാമ്യം ലഭിച്ച് നാട്ടിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ആത്മവിശ്വാസവും ശക്തിയുമുണ്ടെന്നും നീതിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉചിതമായ സമയം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dk

ശനിയാഴ്ച വൈകീട്ടാണ് ഡികെ ശിവകുമാര്‍ ബെംഗളൂരുവിലെത്തിയത്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും സത്യം പുറത്തുവരുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. തന്റെ കുടുംബം, സഹോദരന്‍ എന്നിവരെല്ലാം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കിലേറ്റൂ. പക്ഷേ താന്‍ മൗനിയാകുമെന്ന് കരുതരുതെന്നും ശിവകുമാര്‍ പറഞ്ഞു.

താന്‍ ഗ്രാമത്തില്‍ നിന്ന് വന്നവനാണ്. ആരെയും വഞ്ചിക്കേണ്ട ആവശ്യം എനിക്കില്ല. എല്ലാം അവസാനിപ്പിച്ച് ഇനി അടങ്ങിയിരക്കുമെന്ന് കരുതേണ്ട. നിയമവഴിയില്‍ പോരാടുമെന്നും ശിവകുമാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പാര്‍ട്ടി ആസ്ഥാനത്തേക്കാണ് ആനയിച്ച് കൊണ്ടുവന്നത്. തന്റെ ക്ഷേത്രം തന്റെ ഓഫീസാണ്. അവിടെ എത്തിയിരിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

താന്‍ ജന്മംകൊണ്ട് കര്‍ഷകനാണ്. ബിസിനസ് ആണ് ജോലി, വിദ്യ അഭ്യസിക്കാനാണ് ഇഷ്ടം, രാഷ്ട്രീയം എന്റെ വികാരമാണെന്നും ശിവകുമാര്‍ പറഞ്ഞു. തനിക്കെതിരെ അന്വേഷണം നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ട ഉടനെ അനുമതി നല്‍കിയെന്നാണ് അറിഞ്ഞത്. അത് നേരിടാന്‍ ഞാന്‍ തയ്യാറായി. തന്റെ അമ്മയുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. അമ്മയുടെ പേരില്‍ താന്‍ ബിനാമി ഇടപാട് നടത്തിയത്രെ. ഒരു മകന്‍ അമ്മയുടെ പേരില്‍ ബിനാമി ഇടപാട് നടത്തിയെന്ന്. നിയമപരമായ പോരാട്ടം ഏത് വഴിയിലാകണം എന്നാണ് താന്‍ ജയിലില്‍ കഴിയുമ്പോള്‍ പരിശോധിച്ചതെന്നും ശിവകുമാര്‍ പറഞ്ഞു.

English summary
DK Shivakumar Says "Hang Me If I Have Done Wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X