വനിതാ നേതാവിനെ അപമാനിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറിയുടെ ശ്രമം; വീഡിയോ പുറത്തുവിട്ട് ഡിഎംകെ
ചെന്നൈ: ബി ജെ പി വനിതാ നേതാവിനെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍ ബാലഗണപതിയുടെ വീഡിയോ പുറത്ത് വിട്ട് ഡി എം കെ ഐ ടി വിംഗ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ഇസൈ ധച്ചിനാമൂര്‍ത്തി.

ബി ജെ പിയുടെ ഒരു പരിപാടിക്കിടെ പൊന്‍ ബാലഗണപതി വനിതാ നേതാവിന് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ പെരുമാറുന്നതും തൊടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ദളിത് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇമ്മാനുവല്‍ ശേഖരന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പരിപാടിക്കിടെ ആയിരുന്നു സംഭവം.
രാമനാഥപുരം ജില്ലയിലാണ് പരിപാടി നടന്നത്. അതേസമയം ബി ജെ പിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് ബി ജെ പിയില്‍ നിന്ന് തന്നെ സ്വയം രക്ഷ നേടാന്‍ പോരാടണോ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ഇസൈ ധച്ചിനാമൂര്‍ത്തി പറയുന്നത്.
അതേസമയം പൊന്‍ ബാലഗണപതിയെ റീത്ത് എടുക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും എന്നാല്‍ വീഡിയോ വൃത്തികെട്ട ഉദ്ദേശ്യത്തോടെ എഡിറ്റ് ചെയ്തതാണെന്നും ബി ജെ പി നേതാക്കള്‍ പ്രതികരിച്ചു. വീഡിയോയോട് പൊന്‍ ബാലഗണപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?












Click it and Unblock the Notifications