Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയും സന്തോഷമുള്ള ആളുകളോ! ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇതാണ്... കാരണം ഇത്

ആരാണ് സന്തോഷത്തോടെ ജീവിക്കാൻ ആശിക്കാത്തത്. പണിയെടുക്കുന്നത് പോലും സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കാനാണല്ലോ. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതാണെന്ന് അറിയാമോ... അതെ അങ്ങനൊരു സംസ്ഥാനം ഉണ്ട്.. എല്ലാവരും ഹാപ്പിയായിരിക്കുന്ന സംസ്ഥാനം. ഗരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ഇൻസ്റ്റി സ്ട്രാറ്റജി പ്രൊഫസസർ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതാണെന്ന് കണ്ടുപിടിച്ചത്. ആറ് ഘടങ്ങൾ പരിശോധിച്ചുകൊണ്ടായിരുന്നു ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടുപിടിച്ചത്.

കുടുംബബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കോവിഡിന്റെ പ്രത്യാഘാതം എന്നിങ്ങനെ 6 കാര്യങ്ങളാണ് സന്തോഷം നിറഞ്ഞ സംസ്ഥാനത്തെ കണ്ടെത്താൻ പരി​ഗണിച്ചത്. ഇനി ഏതാണ് ആ സംസ്ഥാനം എന്ന് അറിഞ്ഞാലോ..

Mizoram New311

ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിൽ മിസോറാമിനെയാണ് ഇന്ത്യയിലെ ഏറ്റവും സന്തോഷകരമായ സംസ്ഥാനമായി പ്രഖ്യാപിച്ചത്. 100% സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വളർച്ചയ്ക്കുള്ള അവസരങ്ങൾ നൽകുന്ന ഇടം കൂടിയാണിത്.‌

‌ഐസ്വാളിലെ ഗവൺമെന്റ് മിസോ ഹൈസ്‌കൂളിലെ (ജിഎംഎച്ച്എസ്) വിദ്യാർത്ഥികൾ ഒരുപാട് ബുദ്ധിമുട്ടുകൾഅഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ അവരുടെ പോസിറ്റീവ് വീക്ഷണം ഈ പഠനത്തിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. അവരുടെ ആ​ഗ്രഹം പലരും ചാർട്ടേഡ് അക്കൗണ്ടന്റുമാരാകാനും സിവിൽ സർവീസ് പരീക്ഷ എഴുതാനും നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേരാനും ആണ്. മിസോറാമിന്റെ സാമൂഹിക ഘടനയും സാംസ്കാരിക രീതികളും യുവാക്കളുടെ സന്തോഷത്തിന് കാര്യമായ സംഭാവന നൽകുന്നതായി ഈ പഠനത്തിൽ പറയുന്നു.

സംസ്ഥാനം ജാതിരഹിത സമൂഹമാണ്, പഠനത്തിനായി മാതാപിതാക്കളുടെ സമ്മർദ്ദം കുറവാണ്. മിസോറാമിലെ അധ്യാപകർ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അവർ അഭിമുഖീകരിച്ചേക്കാവുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പതിവായി കൂടിക്കാഴ്ച നടത്തുന്നു, കമ്മ്യൂണിറ്റിയുടെ സംസ്കാരം കുട്ടികളെ നേരത്തെ സമ്പാദിക്കാൻ പ്രേരിപ്പിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ യാതൊരു വിവേചനവും ഈ സംസ്ഥാനത്ത് ഇല്ല.

ശിഥിലമായ കുടുംബങ്ങളുടെ എണ്ണം കൂടുതലാണ് എങ്കിലും, മിസോറാമിലെ യുവാക്കൾ ഒരിക്കലും അവശല്ല. സമാന സാഹചര്യങ്ങളിലുള്ള നിരവധി സമപ്രായക്കാർ, ജോലി ചെയ്യുന്ന അമ്മമാർ, ചെറുപ്പം മുതലേ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ ഉള്ളതിനാൽ അവർ ഈ സാഹചര്യത്തെ മറികടന്നുപോകുന്നു. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളായ എബൻ-ഏസർ ബോർഡിംഗ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ ലാൽറിൻമാവി ഖിയാങ്‌ടെ വാദിക്കുന്നത്, രണ്ട് ലിംഗക്കാരെയും ഉപജീവനമാർഗം കണ്ടെത്താനും പരസ്പരം ആശ്രയിക്കാതിരിക്കാനും പഠിപ്പിക്കുമ്പോൾ, അനാരോഗ്യകരമായ ബന്ധങ്ങൾ ഇനി ആവശ്യമില്ലെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+