കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച കേസിലെ പ്രതി അറസറ്റില്‍

  • By Siniya
Google Oneindia Malayalam News

ദോദബല്ലാപുര: പോലിസ് തേടിക്കൊണ്ടിരുന്ന 50 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ബാങ്കരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ നിന്നാണ് മോഷണം പോയത്. ഒക്ടോബര്‍ 21 ആയിരുന്നു കേസിനാസ്പദമായ സംഭവം. 21 വയസ്സുക്കാരനായ ജഗദീഷാണ് പ്രതി. ഉള്‍സൂര്‍ പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 49 ലക്ഷം രൂപ അടങ്ങുന്ന ബ്രീഫ്‌കെയ്‌സ് കണ്ടെടുത്തു. ദോദബല്ലാപുരയിലാണ് സംഭവം.

ബ്രിംഗ്‌സ് ആര്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ജൂനിയര്‍ സൂപ്പര്‍ വൈസറായിരുന്നു ജഗദീഷ്. എന്നാല്‍ ഇയാള്‍ വ്യാജ പേരും മേല്‍വിവാസവും നല്‍കിയാണ് ജോലി കരസ്ഥമാക്കിയത്. ഇയാളെ കമ്പനിയില്‍ നിയമിച്ചതില്‍ അശ്രദ്ധയാണ് സംഭവിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് റെഡി പറഞ്ഞു. ജഗദീഷ് കമ്പിനിയില്‍ ജോലിക്ക് അപേക്ഷിച്ചത് മഹേഷ് എന്ന പേരിലായിരുന്നു. ഇത് എച്ച ആര്‍ വിഭാഗത്തിലെ ജീവനക്കാരന്റെ പേരിലുള്ള അതേ രീതിയിലായിരുന്നു. പിന്നീട് ജഗദീഷിന് ഈ കമ്പനിയില്‍ ജൂനിയര്‍ സൂപ്പര്‍വൈസറായി ജോലി ലഭിക്കുകയും ചെയ്തു.

arrest

പണം മോഷണം പോയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ജഗദീഷ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. ജഗദീഷ് നല്‍കിയത് എന്നാല്‍ ഇയാള്‍ മഹേഷിന്റെ പേരും ഫോട്ടോയും നമ്പറും കമ്പനിയില്‍ നല്‍കുകയായിരുന്നു.

കമ്പനിയില്‍ ജോലി ചെയ്ത ജഗദീഷ് പണവുമായി വന്ന വാന്‍ കാണുകയും വാനില്‍ നിന്ന് സൂപ്പര്‍വൈസര്‍ പുറത്തിരങ്ങിയ സമയം നോക്കി ഇയാള്‍ പണം മോഷ്ടിക്കുകയായിരുന്നു. തിരികെ വന്ന സൂപ്പര്‍ വൈസര്‍ പണം കാണാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതിപ്പെട്ടു. ജഗദീഷിനെ പിടികൂടാന്‍ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ജഗദീഷ് വിളിച്ച ഫോണുകളും അന്വേഷണത്തിന്‍ സഹായിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് ജഗദീഷ് ബൈക്ക് വാങ്ങിയിരന്നു. തനിക്ക് നല്ല ജോലിയാണെന്നും നല്ല ശബളമാണ് ലഭിക്കുന്നതെന്നും രക്ഷിതാക്കളോട് പറഞ്ഞ് ധരിപ്പിക്കുകായായിരുന്നു.

English summary
theft of Rs. 50 lakh from the van of a cash management firm on M.G. Road with the arrest of a 21-year-old diploma dropout from Doddaballapura. The theft took place on October 21 when the van was parked outside a bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X