അറ്റോര്‍ണി ജനറലായി തുടരാന്‍ താത്പര്യമില്ലെന്ന് മുകുള്‍ റോത്താഗി, കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അറ്റോര്‍ണി ജനറലായി തുടരാന്‍ താത്പര്യമില്ലെന്ന് മുകുള്‍ റോത്താഗി. സ്വകാര്യ പ്രാക്ടീസിലേക്ക് മാറാനാണ് താത്പര്യമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ജൂണ്‍ ആദ്യവാരം അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെയുള്ളവരുടെ നിയമന കാലാവധി നീട്ടാന്‍ കേന്ദ്രക്യാബിനറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് റോത്തഗി ഇക്കാര്യം അറിയിച്ചത്.

 mukul

പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരോടെല്ലാം മൂന്ന് വര്‍ഷത്തിനിടെ നല്ല ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ സ്വകാര്യ പ്രാക്ടീസിലേക്ക് മാറാനാണ് താത്പര്യമെന്നും റോത്താഗി പറഞ്ഞു. സ്വകാര്യ പ്രാക്ടീസിലേക്ക് മാറുകയാണെങ്കില്‍ കൂടി ബിജെപി നേതാക്കള്‍ക്കും സര്‍ക്കാരിനും തന്റെ സേവനം ലഭിക്കുമെന്നും റോത്താഗി പറഞ്ഞു.

English summary
Don't consider my re-appointment as attorney general: Rohatgi tells govt
Please Wait while comments are loading...