കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിനെതിരെ മോദി; മുത്തലാഖ് ഹിന്ദു-മുസ്ലീം പ്രശ്‌നമല്ല, രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മോദി

വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലിം സ്ത്രീകളുടെ സ്വാഭാവിക അവകാശത്തെ ഇല്ലാതാക്കാന്‍ ചില പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: മുത്തലാഖിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ഇതിനെ ഹിന്ദു- മുസ്ലീം പ്രശ്‌നമായി ചിത്രീകരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലിം സ്ത്രീകളുടെ സ്വാഭാവിക അവകാശത്തെ ഇല്ലാതാക്കാന്‍ ചില പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ മഹോബയില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കവെയാണ് മോദി മുത്തലാഖിനെ കുറിച്ച് പ്രതികരിച്ചത്. സ്ത്രീകളുടെ അവകാശം വികസന വിഷയമാണ്. ഇതില്‍ സംവാദം വേണ്ടത് മുസ്ലിംകളിലെ പരിഷ്‌കരണവാദികള്‍ക്കിടയിലും പരിഷ്‌കരണത്തെ അംഗീകരിക്കാത്തവര്‍ക്കിടയിലുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Narendra Modi

ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ നീതീകരിക്കും. ഇത് രാഷ്ട്രീയവല്‍ക്കരിക്കേണ്ട പ്രശ്‌നമല്ല. ഭരണഘടന നല്‍കുന്ന നീതി മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.

English summary
Talking about the rights of Muslim women, Prime Minister Narendra Modi on Monday said that the issue of Triple Talaq should not be politicised. “Female foeticide is a sin. So what if the sinner is a Hindu. My government has taken a number of steps (to stop this practice). Daughters, mothers, sisters should be protected. One should not consider religion. Mothers and sisters should be respected. We have raised the issue firmly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X