ഡ്രൈവറില്ല..ഓരോ നൂറ് സെക്കന്റിലും ഓടും..!! കൊച്ചിയേക്കാള്‍ ഭീകരന്‍ ദില്ലി മെട്രോ..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിന്റെ കൊച്ചി മെട്രോയാണ് രാജ്യത്തെ ഏറ്റവും മികച്ച മെട്രോ ട്രെയിന്‍ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് അധികം ആയുസ്സില്ല. ഡ്രൈവറില്ലാത്ത സൂപ്പര്‍ ട്രെയിന്‍ അങ്ങ് രാജ്യതലസ്ഥാനത്ത് ട്രാക്കിലിറങ്ങാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. ദില്ലി മെട്രോയുടെ ഡ്രൈവറില്ലാത്തെ ട്രെയിന്‍ ഓടുന്ന മജന്ത ലൈല്‍ വരുന്ന ഒക്ടോബറിലാണ് തുറന്നു കൊടുക്കുക. ഡ്രൈവറില്ലാതെ മെട്രോ ഓടിക്കുന്ന രാജ്യത്തെ ആദ്യത്തെ റെയില്‍ പാതയാണ് മജന്ത ലൈന്‍. 37 കിലോമീറ്റര്‍ നീളമുള്ള ഈ പാതയിലൂടെ ഓരോ നൂറ് സെക്കന്റിലും ട്രെയിന്‍ ഓടുമെന്നതാണ് പ്രത്യേകത.

metro

നിലവില്‍ മെട്രോയുടെ ട്രെയിനുകള്‍ വരുന്നത് 135 സെക്കന്റ് ഇടവേളകളിലാണ്. എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ ടെക്‌നോളജി വഴിയാണ് ഈ സമയം 100 ആയി കുറച്ചിരിക്കുന്നത്. മജന്ത ലൈന്‍ മാത്രമല്ല, ഡിസംബറില്‍ തുറക്കുന്ന പിങ്ക് ലൈനിലും ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനകപുരി വെസ്റ്റ് വരെയാണ് മജന്ത ലൈന്‍. പിങ്ക് ലൈന്‍ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയും. കൊച്ചി മെട്രോയേക്കാളും മികച്ച സാങ്കേതിക വിദ്യയാണ് ദില്ലിയിൽ ഉപയോഗിച്ചിരിക്കുന്നത്. 

English summary
Driverless delhi metro train from next october.
Please Wait while comments are loading...