അവര്‍ പൈശാചിക തത്വശാസ്ത്രത്തിന്റെ പ്രതിനിധി; മുര്‍മുവിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ കടുത്ത പരാമര്‍ശം
ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെതിരെ കടുത്ത പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. ദ്രൗപതി പൈശാചിക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞു. അതേസമയം പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ദ്രൗപതി മുര്‍മു വളരെ നല്ല വ്യക്തിയാണ്. പക്ഷേ അവര്‍ പ്രതിനിധീകരിക്കുന്ന തത്വശാസ്ത്രം ശരിക്കും ദുഷിച്ചതാണെന്നും അജോയ് കുമാര്‍ പറഞ്ഞു. ആദിവാസികളുടെ പ്രതിനിധിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി പ്രചരിപ്പിക്കാതിരുന്നതാണ് നല്ലത്. രാജ്യത്തെ ജനങ്ങള്‍ മോദി സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണെന്നും അജോയ് കുമാര്‍ ആരോപിച്ചു.

പടിയിറങ്ങുന്ന രാഷ്ട്രതി രാംനാഥ് കോവിന്ദ് പട്ടികജാതി വിഭാഗം നേതാവായിരുന്നു. എന്നാല്‍ എന്ത് ഗുണമുണ്ടായി. ആ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അജോയ് കുമാര്‍ പറയുന്നു. യശ്വന്ത് സിന്‍ഹ വളരെ നല്ല സ്ഥാനാര്‍ത്ഥിയാണ്. ദ്രൗപതി മുര്‍മുവിനെ ഒരിക്കലും ആദിവാസികളുടെ ചിഹ്നമാക്കാന്‍ പാടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പട്ടികജാതി വിഭാഗക്കാരുടെ അവസ്ഥ വളരെ മോശമാണെന്നും അജോയ് കുമാര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഈ പരാമര്‍ശത്തല്‍ ആദിവാസി വിഭാഗത്തോടെ മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദ്രൗപതി മുര്‍മു താഴേ തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവാണ്. അജോയ് കുമാറിന്റെ പരാമര്‍ശം അവരെ അപമാനിച്ചെന്നും ബിജെപി ദേശീയ വക്തവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
സാഹചര്യങ്ങളോട് ഒരുപാട് പൊരുതി വന്ന ഒരാളുടെ തത്വശാസ്ത്രത്തിന് എന്ത് പ്രശ്‌നമാണ് ഉള്ളത്. അടിത്തട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആയവരാണ് അവര്‍. മികച്ച എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിയുടെ ഒരു കറ പോലും അവര്‍ക്ക് മേല്‍ ഇല്ല. അതില്‍ എന്ത് പൈശാചികതയാണ് ഉള്ളതെന്നും പൂനാവാല ചോദിച്ചു. മുര്‍മുവിന്റെ തത്വശാസ്ത്രത്തെ പറഞ്ഞത് അവരെ മാത്രമല്ല, ആദിവാസി സമൂഹത്തെ തന്നെ അപമാനിക്കലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. അതല്ലെങ്കില്‍ മാപ്പുപറയമം. കാരണം അവര്‍ ഒന്നാകെ ഒരു വിഭാഗത്തെയാണ് അപമാനിച്ചിരിക്കുന്നതെന്നും ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ ആദ്യത്തെ ആദിവാസി രാഷ്ട്രപതിയാവും ദ്രൗപതി. ആദിവാസികള്‍ ശാക്തീകരിക്കുന്ന ഒരു പ്രഖ്യാപനം ബിജെപി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് അവരെ പൈശാചിക ശക്തിയുമായി ചേര്‍ന്നവളെന്നാണ് വിശേഷിപ്പിക്കുന്നത്. അതും അവരെരാരു ആദിവാസിയായത് കൊണ്ട് മാത്രം. നാണക്കേടാണെന്നും ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. അതേസമയം വളച്ചൊടിച്ചാണ് തന്റെ വീഡിയോ ബിജെപി ഐടി സെല്‍ പ്രചരിപ്പിക്കുന്നത്. തന്നെ അപമാനിക്കാനാണിതെന്നും അജോയ് കുമാര്‍ പറഞ്ഞു. ദളിതുകള്‍ക്ക് ഇതേ പോലൊരു നീക്കത്തില്‍ നിന്ന് എന്താണ് കിട്ടുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും അജോയ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications