ഗോരക്ഷയുടെ പേരിലുള്ള ക്രൂരത..മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി ഡിവൈഎഫ്‌ഐ..!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: പശുസംരക്ഷണം എന്ന പേരില്‍ മനുഷ്യനെ കൊല്ലുന്നത് അടക്കമുള്ള അക്രമങ്ങള്‍ രാജ്യത്ത് അടുത്തിടെ പെരുകിയിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷമാണ് ഗോരക്ഷയുടെ പേരിലുള്ള കൊല്ലും കൊലയും വ്യാപകമായിരിക്കുന്നത്. പശുക്കളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗികരിക്കാനാവില്ലെന്ന് മോദി തന്നെ പറഞ്ഞിട്ടും ഗോരക്ഷാ സേനക്കാര്‍ അടങ്ങുന്ന മട്ടില്ല. മനുഷ്യനെ കൊന്നിട്ടായാലും പശുവിനെ രക്ഷിക്കണം എന്ന മട്ടില്‍ അഴിഞ്ഞാടുന്ന ഗോരക്ഷകര്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഡിവൈഎഫ്‌ഐ. ഇതിനായി തയ്യാറാക്കിയ പരാതിയില്‍ ഓണ്‍ലൈന്‍ ഒപ്പ് ശേഖരണവും ഡിവൈഎഫ്‌ഐ നടത്തുന്നുണ്ട്.

പള്‍സര്‍ സുനിയുടെ ആദ്യ റേപ്പ് ക്വട്ടേഷന് ഇരയായ ആ യുവനടി ആര്...?? ഭാമ വെളിപ്പെടുത്തുന്നു..!!

ഗോരക്ഷയുടെ പേരില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ എണ്ണമറ്റ ആക്രമണങ്ങളാണ് സംഘപരിവാര്‍ നട്ത്തുന്നതെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്ത അത്തരം അക്രമങ്ങളെ ഡിവൈഎഫ്‌ഐ അക്കമിട്ട് നിരത്തിയട്ടുണ്ട്. ഗോരക്ഷയുടെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തായി നടന്ന കൊലപാതകങ്ങള്‍ അടക്കം 48 സംഭവങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

dyfi

മുസ്ലീം ന്യൂനപക്ഷങ്ങളെ രാജ്യത്തെ രണ്ടാം തരക്കാര്‍ എന്ന തരത്തില്‍ ചിത്രീകരിക്കുന്നതും ചില മതവിഭാഗങ്ങളുടെ ആചാരങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതും ഡിവൈഎഫ്‌ഐ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഗോരക്ഷാ സംഘങ്ങളെ നിരോധിക്കാനും കന്നുകാലി കശാപ്പ് അടക്കമുള്ള നിയമങ്ങള്‍ പിന്‍വലിക്കാനും മുന്‍കൈ എടുക്കണമെന്നും ഡിവൈഎഫ്‌ഐ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ആവശ്യമുയര്‍ത്തുന്നു.

English summary
DYFI to file petition to Human Rights Commission against hate crimes by Cow Protection Squads.
Please Wait while comments are loading...