മതത്തെ തൊട്ട് കളിവേണ്ട; ഹോര്‍ഡിംഗുകളും പോസ്റ്ററുകളും നീക്കം ചെയ്യണം, തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മതത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിനിടെ മതങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയിലെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടിയെയോ രാഷ്ട്രീയ നേതാക്കളെയോ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള ഹോര്‍ഡിംഗുകളും പാര്‍ട്ടികളുടെ വിജയം തുറന്നുകാണിയ്ക്കുന്ന പരസ്യബോര്‍ഡുകളും നീക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 തിരഞ്ഞുപ്പില്‍ മതം വേണ്ട

തിരഞ്ഞുപ്പില്‍ മതം വേണ്ട

നിയമസഭാ തിരഞ്ഞെടുപ്പില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും ഇത് സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം ഇല്ലാതാക്കുമെന്നും അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കുമെന്നുമാണ് നിര്‍ദ്ദേശം.

മതവിരുദ്ധ പരാമര്‍ശങ്ങള്‍

മതവിരുദ്ധ പരാമര്‍ശങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി എംപി സാക്ഷി മഹരാജ് ജനസംഖ്യാവര്‍ധനവിന്റെ പേരില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി എംപി സാക്ഷി മഹരാജ് ജനസംഖ്യാവര്‍ധനവിന്റെ പേരില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം.

അഞ്ച് സംസ്ഥാനങ്ങള്‍ക്ക്

അഞ്ച് സംസ്ഥാനങ്ങള്‍ക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ ഹോര്‍ഡിംഗുകള്‍, പാര്‍ട്ടികളുടെ നേട്ടം തുറന്നുകാണിയ്ക്കുന്ന വലിയ പരസ്യബോര്‍ഡുകളും നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

 പ്രഖ്യാപനം വീണ്ടും

പ്രഖ്യാപനം വീണ്ടും

2004ല്‍ ഗോവ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം.

 മൂടിവയ്ക്കുക അല്ലെങ്കില്‍ നീക്കുക

മൂടിവയ്ക്കുക അല്ലെങ്കില്‍ നീക്കുക

രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ ഉള്‍പ്പെട്ട പരസ്യബോര്‍ഡുകളും ഹോര്‍ഡിംഗുകളും പൂര്‍ണ്ണമായി മറച്ചുവെയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ സാമൂഹിക ക്ഷേമ പദ്ധതികളുടെ പരസ്യബോര്‍ഡുകള്‍ക്ക് വിലക്കില്ല.

സ്തുതി പാടണ്ട

സ്തുതി പാടണ്ട

ഒരു രാഷ്ട്രീയ പാര്‍ട്ടി പൊതുജനങ്ങളുടെ പണമുപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ഹോര്‍ഡിംഗുകള്‍ ഉപയോഗിച്ച് പാര്‍ട്ടിയ്‌ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ സ്തുതി പാടേണ്ടെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

English summary
Ahead of the upcoming polls in five states, the Election Commission on Tuesday issued an advisory to all political parties calling on them to refrain from making statements based on religion, or face stern action.
Please Wait while comments are loading...