• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഭാഗമായിരുന്നില്ല: മോദി

Google Oneindia Malayalam News

ദില്ലി: വിദ്യാഭ്യാസത്തെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന് പുറത്തെടുത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ആശയങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന തത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായം ഒരിക്കലും ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഭാഗമായിരുന്നില്ല. നമ്മുടെ യുവജനങ്ങള്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രായോഗികതയുമുള്ളവരായിരിക്കണം, വിദ്യാഭ്യാസ നയം ഇതിന് കളമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ആര്; സാധ്യത ചിത്തരഞ്ജന്, പരിഗണനയില്‍ ഷംസീറും ജോയിയുംസജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ആര്; സാധ്യത ചിത്തരഞ്ജന്, പരിഗണനയില്‍ ഷംസീറും ജോയിയും

ബിരുദധാരികളായ യുവജനങ്ങളെ സജ്ജരാക്കുക മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ മനുഷ്യവിഭവശേഷി എന്താണെങ്കിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അത് രാജ്യത്തിന് നല്‍കണം. നമ്മുടെ അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഈ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കേണ്ടത്. ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന്, ഒരു പുതിയ സംവിധാനവും ആധുനിക പ്രക്രിയകളും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. മുന്‍പ് സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.

'' കൊറോണ എന്ന മഹാമാരിയില്‍ നിന്ന് നമ്മളിന്ന് വളരെ വേഗത്തില്‍ കരകയറുക മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ മ്പദ്‌വ്യവസ്ഥകളിലൊന്നുമാണ് ഇന്ത്യ. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് നമ്മുടേത്'' പ്രധാനമന്ത്രി തുടര്‍ന്നു.
മുന്‍പ് ഗവണ്‍മെന്റ് മാത്രം എല്ലാം ചെയ്തിരുന്ന ബഹിരാകാശ സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍, ഇപ്പോള്‍ സ്വകാര്യ പങ്കാളികളിലൂടെ യുവജനങ്ങള്‍ക്കായി ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന മേഖലകളില്‍ ഇന്ന് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
പുതിയ നയത്തില്‍, കുട്ടികളെ അവരുടെ കഴിവുകള്‍ക്കുനുസൃതമായും അവര്‍ തെരഞ്ഞെടുക്കുന്നവയ്ക്കും അനുസരിച്ചുള്ള നൈപുണ്യമുള്ളവരാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമ്മുടെ യുവജനങ്ങള്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രായോഗികവും കണക്കുകൂട്ടലും ഉള്ളവരായിരിക്കണം, വിദ്യാഭ്യാസ നയം ഇതിന് കളമൊരുക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

  ഇന്ന് കുട്ടികള്‍ വളരെ വിപുലമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അവരുടെ കഴിവുകളെ സഹായിക്കാനും പ്രയോജനപ്പെടുത്താനും നാം തയ്യാറാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
  എന്‍.ഇ.പി തയ്യാറാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു, എന്നിരുന്നാലും, നയം തയ്യാറാക്കിയതിന് ശേഷം അതിന്റെ ആക്കം കുറച്ചിട്ടുമില്ല,അദ്ദേഹം ഊന്നിപ്പറഞ്ഞു. നയം നടപ്പാക്കുന്നത് സംബന്ധിച്ച് നിരന്തരമായ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. നയം നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് നിരവധി സെമിനാറുകളിലും പരിപാടികളിലും പങ്കെടുത്തു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാജ്യത്തെ യുവജനങ്ങള്‍ സജീവ പങ്കാളികളാകുന്ന സാഹചര്യം സൃഷ്ടിച്ചവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  English summary
  Education system created by British was not part of Indian ethos: Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X