കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍മൗഗ്ലി ഇതാ... കഴിഞ്ഞിരുന്നത് കുരങ്ങന്മാര്‍ക്കൊപ്പം!! സംസാരിയ്ക്കാനോ ഭക്ഷണം കഴിയ്ക്കാനോ അറിയില്ല

കുരങ്ങുകള്‍ക്കൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

  • By മരിയ
Google Oneindia Malayalam News

ബറായിച്: കാര്‍ട്ടൂണ്‍ കഥാപാത്രം മൗഗ്ലിയെ ഓര്‍മ്മയില്ലെ...വന്യജീവികള്‍ എടുത്ത് വളര്‍ത്തുന്ന മനുഷ്യക്കുട്ടി. അത്തരത്തില്‍ ഒരു കുട്ടിയെ കട്ടാര്‍്‌നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്ന് കണ്ടെത്തിയിരിയ്ക്കുന്നു. കുരങ്ങുകള്‍ക്കൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

കുരങ്ങന്മാരെ പോലെയാണ് പെണ്‍കുട്ടി പെരുമാറുന്നത്. മനുഷ്യരെ കാണുമ്പോള്‍ കുട്ടി പേടിയ്ക്കുകയാണ്.

പട്രോളിങിന് ഇടേ

കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ പട്രോളിംഗ് നടത്തുന്നതിന് ഇടേയാണ് കുരുങ്ങന്മാര്‍ക്കൊപ്പം ജീവിയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ കൊണ്ടുപോകാന്ഡ ശ്രമിയ്ക്കുന്നത് കണ്ട് കുരുങ്ങന്മാര്‍ ആക്രമിയ്ക്കാന്‍ എത്തി.

ആശുപത്രിയില്‍ എത്തിച്ചു

കുരങ്ങന്മാരുടെ അടുത്ത് നിന്ന് കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയ്ക്ക് സംസാരിയ്ക്കാനോ, മനുഷ്യരെ പോലെ രണ്ട് കാലില്‍ നടക്കാനോ അറിയില്ലെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കുണ്ട്

പെണ്‍കുട്ടി ആരോഗ്യവതിയാണ്. ദേഹത്ത് നിറയെ മുറിവുകളും പരിക്കും ഉണ്ട്. ഇതിനുള്ള ചികിത്സ നല്‍കുകയാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍

ഭക്ഷണം കഴിയ്ക്കാന്‍ അറിയില്ല

പെണ്‍കുട്ടിയ്ക്ക് മനുഷ്യരെ പോലെ ഭക്ഷണം കഴിയ്ക്കാന്‍ അറിയില്ല. വേവിച്ച ആഹാരങ്ങള്‍ ഒന്നും തന്നെ കഴിയ്ക്കുന്നില്ല. പഴങ്ങളും പച്ച കിഴങ്ങു വര്‍ഗങ്ങളുമാണ് കഴിയ്ക്കുന്നത്.

അക്രമാസക്ത

ഡോക്ടര്‍മാര്‍ അടുത്ത് വരുമ്പോഴേക്കും കുട്ടി അക്രമാസക്ത ആവുന്നുണ്ട്. വിശക്കുമ്പോള്‍ ഉറക്കെ കരയുകയും ചെയ്യും. കുട്ടി ഓടിപ്പോകാന്‍ സാധ്യത ഉള്ളതിനാല്‍ മുറിയില്‍ അടച്ചിട്ടിരിയ്ക്കുകയാണ്.

English summary
The girl was spotted by sub-inspector Suresh Yadav, who was on a routine patrol in Motipur range of Katarniaghat Wildlife Sanctuary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X