കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Google Oneindia Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 10ന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തിന് അനുപാതമില്ലാതെ സമയം നല്‍കിയതില്‍ വിശദീകരണം നല്‍കാന്‍ ദൂരദര്‍ശന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായി കവറേജിന് അനുമതി നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്.

റാഫേലില്‍ ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരിക്കണം, രാഹുലിന് സുപ്രീം കോടതിയുടെ നിര്‍ദേശംറാഫേലില്‍ ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരിക്കണം, രാഹുലിന് സുപ്രീം കോടതിയുടെ നിര്‍ദേശം

ദൂരദര്‍ശനില്‍ ബി.ജെ.പി.ക്ക് 160 മണിക്കൂര്‍ കവറേജ് സമയം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഇതിന്റെ പകുതി സമയം മാത്രമാണമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മേം ഭി ചൗക്കിദാര്‍' പരിപാടി ഒരു മണിക്കൂര്‍ ലൈവായി സംപ്രേഷണം ചെയ്തതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരദര്‍ശന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നാഷ്ണല്‍ ബ്രോഡ്കാസ്റ്റ് മിനിട്രിക്ക് പക്ഷപാതിത്വമുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

doordarshan

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപിക്കാണ് പരമാവധി സമയം നല്‍കിയതെന്ന് ഡി ഡി ന്യൂസ് ഇതിന് മറുപടി നല്‍കി. 'വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കിയ സംപ്രേഷണ സമയം വ്യത്യസ്തവും അനുപാത രഹിതവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഇത്.

 രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് ബാലന്‍സുള്ളത് ബിഎസ്പിക്ക്; ബിജെപി അഞ്ചാം സ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് ബാലന്‍സുള്ളത് ബിഎസ്പിക്ക്; ബിജെപി അഞ്ചാം സ്ഥാനത്ത്

ബിജെപിയുടെ പ്രസംഗങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ ചാനലുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഏപ്രില്‍ ഒന്നിനാണ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. '' മൂന്ന് പരാതികളാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. അതില്‍ രണ്ടെണ്ണം ദൂരദര്‍ശന്‍ അടക്കമുള്ള ചാനലുകള്‍ വഴി ബിജെപിയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. നമോ ലോഗോ ചേര്‍ത്തുള്ള ചാനലിനെതിരെയും പരാതി നല്‍കിയതായി സിബല്‍ പറഞ്ഞു.

English summary
Election Commission notice to the Union Broadcasting Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X