കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടകളില്ല, തോക്കുമില്ല; മമതാ ബാനര്‍ജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടന്നുവെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാതിയില്‍ ശക്തമായ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോലീസിന്റെയും നിരീക്ഷകരുടെയും റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മമതയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നത്. മമത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ടാണ് കമ്മീഷന്റെ മറുപടി.

ma

നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചടക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് മമതയുടെ പരാതി. ഇവര്‍ക്ക് കേന്ദ്രസേന പിന്തുണ നല്‍കിയെന്നും മമത ആരോപിക്കുന്നു. പുറത്തുനിന്നുള്ളവര്‍ പോളിങ് തടസപ്പെടുത്തിയിട്ടില്ല. തോക്കുകളുമായി ആരുമെത്തിയിട്ടില്ല. ഗുണ്ടകള്‍ വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മീഷന്‍ പറയുന്നു. നന്ദിഗ്രാമിലെ ബൂത്തില്‍ വിന്യസിച്ച ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരായ ആരോപണം സത്യമല്ല എന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

കേന്ദ്രസേന പോളിങ് ബൂത്തില്‍ കയറി വോട്ടര്‍മാരെ തടഞ്ഞുവെന്ന മമതയുടെ പരാതി വലിയ വാര്‍ത്തയായിരുന്നു. യാതൊരു തെളിവുമില്ലാത്ത ആരോപണമാണ് മമത ഉന്നയിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് രാവിലെ 5.30ന് മോക് ഡ്രില്‍ നടത്തി. 7 മണിക്ക് പോളിങ് ആരംഭിച്ചു. മോക് ഡ്രില്‍ നടത്തുമ്പോള്‍ സിപിഎം, ബിജെപി, സ്വതന്ത്രന്‍ എന്നിവരുടെ ബൂത്ത് ഏജന്റുമാരുണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റിനെ കണ്ടതേയില്ല. സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ട്. യാതൊരു അക്രമവും നടന്നിട്ടില്ല. വോട്ടര്‍മാര്‍ക്ക് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Election Commission reply to Mamata banerjee over Nandigram polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X