പാർട്ടികളു‍ടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം വേണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍‍റെ സത്യവാങ്മൂലം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികൾക്ക് തിരിച്ചടിയാവുന്ന ആവശ്യവുമായി തിരഞ്ഞ‍െടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും അതിനു പുറമേ ര പാർട്ടികൾക്കുള്ളിൽ ഉൾപ്പാർട്ടി ജനാധിപത്യം നടപ്പിലാക്കാനുമുള്ള അധികാരം വേണമെന്നാണ് കമ്മീഷന്റെ ആവശ്യം. കുറ്റകൃത്യങ്ങളില്‍ ഉൾപ്പെട്ട വ്യക്തികള്‍ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണച്ച് തിരഞ്ഞ‍െടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്.


സുഞ്ച് വാന്‍ ഭീകരാക്രമണം: മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചുവെന്ന് സൈന്യം, ഒമ്പത് പേര്‍ക്ക് പരിക്ക്

1998ൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. രാജ്യത്ത് നിരവധി രാഷ്ട്രീയ പാര്‍ട്ടികൾ രൂപീകരിക്കപ്പെടുകയും അവയെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു കമ്മീഷൻ ആദ്യമായി സർക്കാരിനെ സമീപിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തെക്കുറിച്ച് 2016 ൽ നടത്തിയ കണക്കെടുപ്പിൽ 255 ഓളം പാർട്ടികള്‍ പേപ്പറില്‍‍ മാത്രം ഒതുങ്ങുന്നതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം പാർട്ടികളെ പാർട്ടികളുടെ പട്ടികയിൽ നീക്കാനുള്ള നടപടികളാണ് കമ്മീഷന്‍ സ്വീകരിച്ചുവന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ക്രിമിനൽ മുക്തമാക്കാനുള്ള നടപടികൾക്ക് വേണ്ടിയാണ് കമ്മീഷന്റെ നീക്കം.

രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി?

രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി?

കേസുകളിലും കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ വിലക്കണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ‍ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ അമിത് ശര്‍മ, അശ്വിനി ഉപാധ്യായ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റവാളികളും തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ വിലക്കുള്ളവരും രാഷ്ട്രീയ പാർട്ടികൾക്ക് രൂപംനൽകുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാർ‍ ഉന്നയിക്കുന്ന വാദം. ഇത്തരക്കാർ പഴുതുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്ന നീക്കം അവസാനിപ്പിക്കാനുള്ളള നടപടികളാണ് അഭിഭാഷകൻ അമിത് ശര്‍മ ആരായുന്നത്.

 അംഗീകാരം നൽകാൻ മാത്രം അധികാരം

അംഗീകാരം നൽകാൻ മാത്രം അധികാരം

1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളൂ. ഒരു സാഹചര്യത്തിലും പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ സുപ്രീം കോടതിയിൽ‍ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.

ഉൾപ്പാർട്ടി ജനാധിപത്യം അത്യാവശ്യമോ?

ഉൾപ്പാർട്ടി ജനാധിപത്യം അത്യാവശ്യമോ?


രാജ്യത്ത് ഉൾപ്പാർട്ടി ജനാധിപത്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്ന സുപ്രീം കോടതി ഇതിനായി മാർഗ്ഗനിർദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പരാമര്‍ശിക്കുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനായി നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞ‍െടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകനായ അശ്വനി ഉപാധ്യായയാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഹർജിയ്ക്ക് കമ്മീഷന്റെ പിന്തുണ

ഹർജിയ്ക്ക് കമ്മീഷന്റെ പിന്തുണ


കളങ്കിതരായവരെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഉൾപ്പാർട്ടി ജനാധിപത്യം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയ്ക്ക് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ 20 വർഷമായി തങ്ങൾ കേന്ദ്രസർക്കാരുകളെ സമീപിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ജനപ്രാതിനിധ്യ നിയമത്തിലെ രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് പരാമർശിക്കുന്ന 29എ വകുപ്പില്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച് മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂവെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.

English summary
The Election Commission of India (ECI) in an affidavit to the Supreme Court has said it must be empowered to deregister a political party if it violates provisions of the Constitution.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്