തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള മത്സരം അല്ല; ബിജെപി അധ്യക്ഷനെ തള്ളി യെദ്യൂരപ്പ, പ്രതികരണം
തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്നായിരുന്നു ബിജെപി അധ്യക്ഷൻ നവീൻ കുമാർ കട്ടീൽ പറഞ്ഞത്.

ഈ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. കഠിനാധ്വാനമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള മന്ത്രം എന്ന് യെദ്യൂരപ്പ പറഞ്ഞു. കട്ടീലിന്റെ പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടം ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെദ്യൂരപ്പ.

ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്
വികസനം വിട്ട് ടിപ്പു-സവർക്കർ വിഷയത്തിലാണോ ബിജെപിയുടെ ശ്രദ്ധ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം ഇതിന് യെദ്യൂരപ്പ നൽകിയ മറുപടി ഇങ്ങനെ- കട്ടീലിന്റെ പരാമർശത്തോട് എനിക്ക് യോജിപ്പില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്യണമെന്നാണ്. കോൺഗ്രസും അവരുടെ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാൻ തയ്യാറായി നിൽക്കുകയാണ്',യെദ്യബരപ്പ പറഞ്ഞു. എന്നാൽ അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂലം തിരഞ്ഞെടുപ്പിൽ വലിജയ വിജയം നേടാൻ നമ്മുക്ക് സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്', യെദ്യൂരപ്പ പറഞ്ഞു.

വിജയ മന്ത്രം എന്നത് കഠിനാധ്വാനമാണ്
' കോൺഗ്രസോ ജെ ഡി എസോ ഞങ്ങളുടെ വിഷയമല്ല. ഈ തിരഞ്ഞെടുപ്പിന്റെ വിജയ മന്ത്രം എന്നത് കഠിനാധ്വാനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഇടയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതാക്കൾ നടത്തേണ്ടത്', യെദ്യൂപ്പ പറഞ്ഞു. ബി ജെ പി നേതൃത്വവുമായി യെദ്യൂരപ്പ സ്വര ചേർച്ചയിൽ അല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പരാമർശത്തെ യെദ്യൂരപ്പ പരസ്യമായി തള്ളിയിരിക്കുന്നത്.

തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു
അതേസമയം മാസങ്ങൾ നീണ്ട മൗനത്തിന് ശേഷം കഴിഞ്ഞ ദിവസം ബി ജെ പി നേതൃത്വത്തെ പരസ്യമായി പിന്തുണച്ച് കൊണ്ട് യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. സഭയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു യെദ്യൂരപ്പ ബി ജെ പിയെ പിന്തുണയ്ക്കണമെന്നും പാർട്ടി തന്നെ ഒതുക്കിയിട്ടില്ലെന്നും യെദ്യൂരപ്പ പ്രതികരിച്ചത്. മാത്രമല്ല യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിന്റെ പേരിൽ ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ലിംഗായത്ത് സമുദായത്തോടും ബി ജെ പിക്കൊപ്പം നിൽക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നിങ്ങൾ ബിജെപിയെ പിന്തുണച്ചത് പോലെ ഇനിയും ആ പിന്തുണ ഉണ്ടാകണമെന്നായിരുന്നു യെദ്യൂരപ്പ ആവശ്യപ്പെട്ടത്.

ഓപ്പറേഷൻ താമരയുടെ സഹായമില്ലാതെ
ഓപ്പറേഷൻ താമരയുടെ സഹായമില്ലാതെ ഇത്തവണ ഏത് വിധേനയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ബി ജെ പി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനം കൈിട്ടാൽ അത് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. മോദി പ്രഭാവം മുതലാക്കി ഭരണം പിടിക്കാമെന്ന് തന്നെയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.
ഭരണ വിരുദ്ധ വികാരം ബി ജെ പിക്ക് പ്രതിസന്ധി തീർക്കുന്നുണ്ട്. മാത്രമല്ല ഉൾപാർട്ടി തർക്കങ്ങളും രൂക്ഷമാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരായ അതൃപ്തികളും പാർട്ടിക്കുള്ളിൽ രൂക്ഷമാണ്. ബൊമ്മിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടരുതെന്ന മുന്നറിയിപ്പാണ് ആർ എസ് എസ് ഉൾപ്പെടെ നൽകുന്നത്. അതിനിടയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളും ബി ജെ പിക്ക് വെല്ലുവിളി തീർക്കുന്നുണഅട്. ഓപ്പറേഷൻ താമരയിൽ കൂറുമാറിയെത്തിയ ജെ ഡി എസ്-കോൺഗ്രസ് അംഗങ്ങൾക്ക് സീറ്റ് ഉറപ്പാക്കുന്നതാണ് ബി ജെ പിക്ക് വെല്ലുവിളിയകുന്നത്.












Click it and Unblock the Notifications