കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണത്തില്‍ പൂര്‍ണ തൃപ്തി; മോദിക്ക് ഇനിയും സീറ്റ് കൂടും

Google Oneindia Malayalam News

ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യം അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞപ്പോള്‍ അധികമാരും വിശ്വസിച്ചില്ല. എന്നാല്‍ നരേന്ദ്ര മോദി പ്രഭാവത്തില്‍ ബി ജെ പി പ്രതീക്ഷകളെ കടത്തിവെട്ടി. നരേന്ദ്ര മോദിയുടെ എന്‍ ഡി എ സര്‍ക്കാര്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ നടത്തിയ സര്‍വ്വേകള്‍ പറയുന്നത് നോക്കൂ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും ബി ജെ പി തന്ന ഭരിക്കും, മോദി തന്നെ പ്രധാനമന്ത്രി.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിക്ക് ഒറ്റയ്ക്ക് 314 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വേ പറയുന്നത്. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ 32 സീറ്റ് കൂടുതലാണ് ഇത്. എന്‍ ഡി എ സഖ്യത്തിന് 354 സീറ്റുകള്‍ കിട്ടും. കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി തന്നെയാണ് ഫലം. ഇപ്പോള്‍ 44 സീറ്റുള്ള കോണ്‍ഗ്രസ് പാര്‍ട്ടി നാല് സീറ്റ് കൂടി നഷ്ടപ്പെട്ട് 40 ല്‍ ഒതുങ്ങും. മറ്റുള്ളരുടെ അംഗസംഖ്യ 132 ലേക്ക് താഴും.

modi

സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും പറയുന്നത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ മതി എന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലും ബി ജെ പി പ്രധാനമന്ത്രിയോടുള്ള അടുപ്പം കൂടിയിട്ടുണ്ട് എന്ന് സര്‍വ്വേ പറയുന്നു. മോദി തരംഗത്തിന്റെ ബലത്തിലാകും ഇത്തവണയും ബി ജെ പി വോട്ട് പിടിക്കുക. പാര്‍ട്ടിക്ക് ഉള്ളതിനേക്കാളേറെ ആരാധകര്‍ ഇപ്പോഴും മോദിക്കൊപ്പമുണ്ട്.

വികസന നായകനാണ് മോദി എന്ന് 46 ശതമാനം പേര്‍ സാക്ഷ്യപ്പെടുത്തുന്നു. മോദിയുടെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗത്തിന്റെയും അഭിപ്രായം. മോദി ഹിന്ദുത്വ വാദിയാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം 22 ശതമാനത്തില്‍ നിന്നും 9 ശതമാനമായിട്ടുണ്ട്. ഇന്ത്യ ടുഡേ - ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പാണ് സര്‍വ്വേ നടത്തിയത്. 12430 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. മുഖാമുഖം നടത്തിയും വീടുകള്‍ സന്ദര്‍ശിച്ചുമായിരുന്നു സര്‍വ്വേ.

English summary
Narendra Modi government prepares to complete three months, a survey has found that the BJP will get 314 seats if a Lok Sabha election was held now, an Opinion poll said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X