കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം... ചരിത്ര വിജയം

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ചരിത്രത്തിലാദ്യമായി ഒറ്റക്കക്ഷി ഭരണത്തിന് വഴിയൊരുങ്ങി. ബിജെപി 40 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. സംസ്ഥാന രൂപീകരിക്കപ്പെട്ടത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്.

ഒടുവില്‍ ലഭിക്കുന്ന കക്ഷി നില ഇങ്ങനെയാണ്: ബിജെപിക്ക് 40 സീറ്റ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് 17, കോണ്‍ഗ്രസിന് 7, ജെവിഎമ്മിന് ഏഴ് മറ്റുള്ളവര്‍ക്ക് എട്ട് സീറ്റ്.

BJP Celebration

81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകള്‍ ലഭിക്കണം. എജെഎസ് യു, ലോക് ജനശക്തി പാര്‍ട്ടി എന്നിവയുമായാണ് ബിജെപിക്ക് ഝാര്‍ഖണ്ഡില്‍ സഖ്യം. 72 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. എട്ടിടങ്ങളില്‍ എജെഎസ് യുവും ഒരിടത്ത് ലോക് ജനശക്തി പാര്‍ട്ടിയും. എജെഎസ് യു അഞ്ചിടത്ത് മുന്നിട്ട് നില്‍ക്കുകയാണ്.

ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ഭരണ കക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് വലി പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തവണ 18 സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ജെഎംഎം ഇത്തവണ 18 സീറ്റുകളില്‍ മുന്നേറുന്നു. കോണ്‍ഗ്രസിനാണ് കനത്ത നഷ്ടം നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ 14 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ ഏഴ്സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മോദി പ്രഭാവം തന്നെയാണ് ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചത് എന്ന് തന്നെയാണ് വിലയിരുത്തല്‍. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിമാരായബാബുലാല്‍ മറണ്ടി, അര്‍ജുന്‍ മുണ്ട,മധു കോട എന്നിവരുടെ പരാജയമാണ് ഝാര്‍ഖണ്ഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

English summary
Election Results: BJP reaching absolute majority in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X