Engineers Day 2022: രാജ്യത്തിന്റെ വികാസത്തിലേക്ക് എഞ്ചിനീയര്‍മാരുടെ പങ്ക് എന്ത്? അഭിമാനിക്കാം ഇവരെ ഓര്‍ത്ത്
സെപ്തംബര്‍ 15 ന് രാജ്യം എഞ്ചിനീയര്‍ ദിനമായി ആചരിക്കുകയാണ്. പ്രശസ്ത എഞ്ചിനീയറും ഭാരതരത്ന ജേതാവുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് സെപ്തംബര്‍ 15 ന് എഞ്ചിനീയര്‍ ദിനം ആചരിക്കുന്നത്. 1861ല്‍ കര്‍ണാടകയില്‍ ജനിച്ച വിശ്വേശ്വരയ്യ, പൂനെയിലെ കോളേജ് ഓഫ് സയന്‍സില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചതിന് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ എഞ്ചിനീയര്‍മാരില്‍ ഒരാളായി മാറി.
ബോംബെ ഗവണ്മെന്റിന്റെ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഹൈദരാബാദ്, ഒഡീഷ, മഹാരാഷ്ട്രയിലെ ഒന്നിലധികം സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്കി. 1912ല്‍ മൈസൂര്‍ ദിവാനായി നിയമിതനായ വിശ്വേശ്വരയ്യ നഗരത്തിലെ പ്രസിദ്ധമായ കൃഷ്ണരാജ സാഗര അണക്കെട്ട് നിര്‍മ്മിച്ചു.

1899-ല്‍ ഡെക്കാന്‍ കനാലുകളില്‍ ബ്ലോക്ക് ജലസേചന സംവിധാനം ഏര്‍പ്പെടുത്തിയതിനും ഹൈദരാബാദില്‍ വെള്ളപ്പൊക്ക വിരുദ്ധ നടപടികള്‍ സ്ഥാപിച്ചതിനും അദ്ദേഹം ബഹുമതി നേടിയിരുന്നു. 1903-ല്‍ പൂനെയിലെ ഖഡക്വാസ്ല റിസര്‍വോയറിലെ ഓട്ടോമാറ്റിക് വാട്ടര്‍ ഫ്ളഡ്ഗേറ്റുകളുടെ പ്രവര്‍ത്തനത്തിനാണ് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയ്ക്ക് ഭാരതരത്ന ലഭിച്ചത്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ശില്പികളിലൊരാളായി വിശ്വേശ്വരയ്യ കണക്കാക്കപ്പെടുന്നത്. ഈ എഞ്ചിനീയര്‍ ദിനത്തില്‍, രാജ്യത്തിന് അഭിമാനമായ ചില എഞ്ചിനീയര്‍മാരെ പരിചയപ്പെടാം.

എപിജെ അബ്ദുള്‍ കലാം
രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഡോ എപിജെ അബ്ദുള്‍ കലാം ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നാണ് അറിയപ്പെടുന്നത്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ച അദ്ദേഹം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നു.ബാലിസ്റ്റിക് മിസൈല്‍, ലോഞ്ച് വെഹിക്കിള്‍ ടെക് എന്നിവയുടെ വികസനത്തില്‍ കലാം ഒരു പ്രധാന പങ്ക് വഹിച്ചു. കൂടാതെ 1998 ലെ ഇന്ത്യയുടെ പൊഖ്റാന്‍-കക ആണവ പരീക്ഷണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു.
എപിജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലാണ് ആദ്യത്തെ തദ്ദേശീയ ഹോവര്‍ക്രാഫ്റ്റ് നിര്‍മ്മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ആയിരുന്നു.

കല്പന ചൗള
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രികയും മെക്കാനിക്കല്‍ എഞ്ചിനീയറും ആയിരുന്നു കല്പന ചൗള. ബഹിരാകാശത്തേക്ക് പോയ ഇന്ത്യന്‍ വംശജയായ ആദ്യ വനിതയായിരുന്നു. 1997 ല്‍ മിഷന് സ്പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററായും ആദ്യമായി ബഹിരാകാശത്തേക്ക് പറന്നു. 2003 ല്‍ രണ്ടാമതും ബഹിരാാശത്തേക്ക് പറന്നെങ്കിലും തിരിച്ചുവരവില്‍ വാഹനം തകര്‍ന്ന് കൊല്ലപ്പെട്ടു.

സുന്ദര്‍ പിച്ചൈ
സുന്ദര്‍ പിച്ചൈക്ക് ആമുഖം ആവശ്യമില്ല. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയ പിച്ചൈ ഐഐടി ഖരഗ്പൂരില്‍ നിന്നാണ് പഠിച്ചിറങ്ങിയത്.ചെന്നൈയില്‍ ജനിച്ച അദ്ദേഹം ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് എം എസിനായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും എംബിഎയ്ക്ക് വാര്‍ട്ടണ്‍ സ്കൂള്‍ ഓഫ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലും പോയി.

എന്‍ ആര് നാരായണ മൂര്‍ത്തി
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഐടി ബിസിനസുകാരില്‍ ഒരാളായ മൂര്‍ത്തി, ആഗോള പ്രശസ്തി നേടിയ മള്‍ട്ടി-നാഷണല്‍ സോഫ്റ്റ്വെയര് കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകനാണ്. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബിരുദം നേടിയ അദ്ദേഹം കാണ്‍പൂരിലെ ഐഐടിയില്‍ നിന്ന് എംടെക് പൂര്‍ത്തിയാക്കി.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

സത്യ നദെല്ല
മൈക്രോസോഫ്റ്റിന്റെ നിലവിലെ സിഇഒ ആയ സത്യ നദെല്ല ഹൈദരാബാദ് സ്വദേശിയാണ്. 1988-ല്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടി. പിന്നീട് വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ് കമ്പ്യൂട്ടര്‍ സയന്‍സും ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.

സച്ചിന്-ബിന്നി ബന്‍സാല്‍
ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിനും ബിന്നിയും ഐഐടി ഡല്‍ഹിയില്‍ നിന്ന് എഞ്ചിനീയറിംഗ് പാസായവരാണ്. ബിന്നി സര്നോഫ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുമ്പോള്‍ സച്ചിന് ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു. 2007-ല്‍ ഇരുവരും ജോലി ഉപേക്ഷിച്ച് ഇന്ത്യയില്‍ ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ സഹസ്ഥാപകരായി. ഇരുവരും ചണ്ഡിഗഡ് സ്വദേശികളാണ്.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ എഞ്ചിനീയര്‍മാരുടെ പങ്ക് എന്താണെന്ന് നോക്കാം:-
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയെങ്കിലും ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) സമീപ വര്‍ഷങ്ങളില്‍ അതിവേഗം വളരുന്നുണ്ട്. ഇന്ത്യന്‍ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമാണ് എഞ്ചിനീയറിംഗ് മേഖല. വ്യാവസായിക മേഖലയിലെ മൊത്തം ഫാക്ടറികളുടെ 27% ഇന്ത്യയുടെ എഞ്ചിനീയറിംഗ് വ്യവസായമാണ്.

എഞ്ചിനീയറിംഗ് മേഖലയ്ക്ക് ഏകദേശം 63% വിഹിതം ലഭിക്കുന്നത് വിദേശ സഹകരണത്തിലൂടെയാണ്. ഇതുകൂടാതെ എഞ്ചിനീയറിംഗ് സേവനങ്ങളിലും ഇന്ത്യയ്ക്ക് വലിയ അവസരമുണ്ട്. എഞ്ചിനീയറിംഗ് മേഖലയ്ക്ക് കുറഞ്ഞ ചെലവ്, കഴിവുകളുടെ ലഭ്യത, മനുഷ്യശക്തിയുടെ കഴിവുകള്‍ എന്നിവയുടെ മികച്ച സംയോജനമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

പവര്‍ പ്രോജക്ടുകള്‍, വളം, സിമന്റ്, സ്റ്റീല്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍, ഖനന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ മൂലധന ചരക്കുകളുടെ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. മൊത്തം എഞ്ചിനീയറിംഗ് കയറ്റുമതിയുടെ 26% ഇപ്പോള്‍ മൂലധന ചരക്കുകളാണ്. നിര്‍മ്മാണ യന്ത്രങ്ങള്‍, ജലസേചന ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, ഡീസല്‍ എഞ്ചിനുകള്‍, ട്രാക്ടറുകള്‍, ഗതാഗത വാഹനങ്ങള്‍, കോട്ടണ്‍ തുണിത്തരങ്ങള്‍, പഞ്ചസാര മില്‍ യന്ത്രങ്ങള്‍ എന്നിവയും രാജ്യം നിര്‍മ്മിക്കുന്നു.

രാജ്യത്തിന്റെ വികസനത്തില്‍ എഞ്ചിനീയര്‍മാരുടെ പങ്ക് സ്തുത്യര്‍ഹമാണ്. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ സംരംഭകരോ ആയി ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ ഇന്ത്യയെ വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എഞ്ചിനീയര്‍മാര്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

അവര്‍ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും സമൂഹത്തിനും ഇടയിലെ പാലങ്ങള്‍ എന്നാണ് എഞ്ചിനീയര്‍മാരെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സാങ്കേതികവും വ്യാവസായികവുമായ പുരോഗതിക്ക് സംഭാവന നല്‍കുന്നവരാണ് ഇവര്‍. ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികാസങ്ങളില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

പട്ടിണി, ഭക്ഷണ ലഭ്യത, കൃഷി, ശുദ്ധമായ കുടിവെള്ളം, ഭവന സൗകര്യങ്ങള്‍, ശുചീകരണം, മാലിന്യ സംസ്കരണം. ആരോഗ്യപരിപാലനം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയവയിലെല്ലാം എഞ്ചിനീയര്‍മാര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മേല്‍പ്പറഞ്ഞ മേഖലകള്‍ക്കനുസൃതമായി സമയബന്ധിതമായി ഇന്ത്യയെ വികസിപ്പിക്കുന്നതില്‍ എഞ്ചിനീയര്‍മാര്‍ അവരുടെ പങ്ക് വഹിക്കേണ്ടതുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications