മന്ത്രിസഭാ പുനസംഘടനയ്ക്ക് മുമ്പ് ഇപിഎഫ്ഒയില്‍ വന്‍ അഴിച്ചുപണി, ഞെട്ടിച്ച് മന്ത്രി സന്തോഷ് ഗാങ്‌വര്‍
ദില്ലി: മോദി മന്ത്രിസഭ വന്‍ പുനസംഘടനയ്ക്ക് ഒരുങ്ങി നില്‍ക്കവെ മറ്റൊരു അഴിച്ചുപണിയില്‍ ഞെട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 120ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇപിഎഫ്ഒയില്‍ നിന്ന് മാറ്റിയിരിക്കുകയാണ് മന്ത്രി സന്തോഷ് ഗാങ്‌വര്‍. ഇത്രയും കൂടുതല്‍ ഓഫീസര്‍മാരെ ഒരു വകുപ്പില്‍ നിന്ന് മാറ്റുന്നത് മുമ്പ് കേട്ട് പഴക്കം ഇല്ലാത്തതാണ്. വിരമിക്കല്‍ സമ്പാദ്യം കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇപിഎഫ്ഒ. ജൂലായ് ആറിന് വ്യത്യസ്ത രണ്ട് ഉത്തരവുകളിലാണ് ഇവരെ മാറ്റിയത്.

മന്ത്രി ഏഴിനാണ് പുതിയൊരു വകുപ്പിന്റെ ചുമതല ഏറ്റെടുത്തതാണ്. അതിന് തൊട്ടുമുമ്പായിരുന്നു ഈ കൂട്ടമായ ട്രാന്‍സ്ഫറുകള്‍ സംഭവിച്ചത്. അഡീഷണല്‍ സെന്‍ട്രല്‍ പിഎഫ് കമ്മീഷണര്‍, റീജ്യണല്‍ പിഎഫ് കമ്മീഷണര്‍ എന്നിവരെ നിലവിലുള്ള ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇവര്‍ക്ക് പുതിയ ചുമതല നല്‍കുമെന്നാണ് സൂചന. ഏത് വകുപ്പിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. വര്‍ഷത്തില്‍ ഇത്തരത്തിലുള്ള ട്രാന്‍സ്ഫറുകള്‍ സാധാരണ നടക്കാറുണ്ട്. എന്നാല്‍ ഇത്രയും പേരെ ഒന്നായി മാറ്റുന്നത് സംഭവിക്കാറില്ല. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് തിടുക്കപ്പെട്ട് മാറ്റിയതാണോയെന്നും ചോദ്യം വരാം.
Recommended Video
പന്ത്രണ്ടോളം സെന്‍ട്രല്‍ പിഎഫ് കമ്മീഷണര്‍മാരെയാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. 105 ആര്‍പിഎഫ്‌സി-1 റാങ്ക് ഉദ്യോഗസ്ഥരെയും മാറ്റിയതില്‍ ഉണ്ട്. ഈ വിഭാഗം ഉദ്യോഗസ്ഥരില്‍ പകുതിയും മാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ സ്ഥലത്ത് പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത് നടക്കുമോയെന്ന് അറിയില്ല. വലിയ ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. അതേസമയം തിടുക്കപ്പെട്ടാണ് ഇവരെ മാറ്റിയതെന്നാണ് മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
തൊഴില്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഗാങ്‌വര്‍. പകരം ഭൂപേന്ദ്ര യാദവ് വന്നതോടെയാണ് ഈ പദവിയില്‍ നിന്ന് ഗാങ്‌വര്‍ മാറുകയായിരുന്നു. സാധാരണ എല്ലാ ട്രാന്‍സ്ഫറുകളും ഇപിഎഫ്ഒ ചീഫാണ് തീരുമാനിക്കാറുള്ളത്. ഒരു കമ്മിറ്റിയാണ് മാറ്റങ്ങള്‍ നിര്‍ദേശിക്കുക. എന്നാല്‍ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഇത്രയും പേരെ സ്ഥലം മാറ്റിയത്. തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡിന്റെയും അനുമതി ഇല്ലാതെ ഇത്രയും മാറ്റങ്ങള്‍ ആ വകുപ്പില്‍ സാധ്യമല്ല. പലര്‍ക്കും ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റം കിട്ടിയിരിക്കുന്നത്.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications