കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ രാഷ്ട്രീയ നാടകങ്ങള്‍. രണ്ട് ദിവസം മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ എംഎല്‍എ ബിജെപിയിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ നീക്കങ്ങള്‍. ബിജെപിയുടെ വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാവുമെന്ന് കരുതിയ സംഭവമായിരുന്നു എംല്‍എയുടെ രാജി. എന്നാല്‍ പോയതിനേക്കാള്‍ വേഗത്തിലാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്.

അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കങ്ങളാണ് ബിജെപിയിലെ പ്രതിസന്ധി താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും ദേശീയ തലത്തിലേക്ക് മാറിയതോടെ ബിജെപി സംസ്ഥാന ഘടകത്തില്‍ വന്‍ വിഭാഗീയത ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ആരംഭിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിംഗ് വഗേലയും ബിജെപിയില്‍ നിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കുന്നതിന് നീക്കം നടത്തുന്നുണ്ട്.

നാല് തവണ എംഎല്‍എ

നാല് തവണ എംഎല്‍എ

മുന്‍ മന്ത്രിയും നാല് തവണ എംഎല്‍എയുമായ സുന്ദര്‍ സിംഗ് ചൗഹാന്‍ രണ്ട് ദിവസം മുമ്പാണ് ബിജെപി വിട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ചൗഹാന്റെ രാജി. ഇതിന് മുമ്പ് മറ്റൊരു എംഎല്‍എയായ ലാലിജി മേറും ബിജെപി വീിട്ടിരുന്നു. ഇവര്‍ രണ്ട് പേരും ബിജെപി വിട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാവുമെന്നായിരുന്നു കരുതിയിരുന്നത്.

സംസ്ഥാന ഘടകത്തിന് കത്തയച്ചു

സംസ്ഥാന ഘടകത്തിന് കത്തയച്ചു

ബിജെപിയുടെ പ്രാഥമികാംഗത്വം രാജിവെക്കുകയാണെന്ന് കാണിച്ച് ചൗഹാന്‍ സംസ്ഥാന പ്രസിഡന്റ് ജിത്തു വാഗ്നാനിക്ക് കത്തയക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കാണ് അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന ഘടകം പ്രസിഡന്റ് അമിത് ചൗധയുമായുള്ള ചര്‍ച്ചയിലാണ് പാര്‍ട്ടിയില്‍ ചേരാന്‍ ചൗഹാന്‍ സന്നദ്ധത അറിയിച്ചത്.

കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്....

കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്....

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം ലഭിച്ചിരുന്നത് കര്‍ഷകരുടെ വോട്ടായിരുന്നു. ചൗഹാന്‍ ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നായിരുന്നു ചൗധ കരുതിയത്. ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ചൗഹാനെ ഉപയോഗിച്ച് പുറത്ത് കൊണ്ടുവരാനും കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നു. രാജ്യത്ത് മൊത്തം കര്‍ഷക വികാരം മുതലെടുക്കാന്‍ രാഷ്ട്രീയ പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അതിന് ചൗഹാന്റെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടല്‍.

ബിജെപി അവഗണിച്ചു....

ബിജെപി അവഗണിച്ചു....

1990 മുതല്‍ 2007 വരെ കേഡയിലെ മെഹമ്മദാബാദ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ചൗഹാന്‍. മന്ത്രിയായും പാര്‍ലമെന്ററി സെക്രട്ടറിയായും നിയമിക്കപ്പെട്ടിട്ടുണ്ട് ചൗഹാന്‍. എന്നാല്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. 2012ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗതം ചൗഹാനോട് തോറ്റതാണ് ഇതിന് കാരണം. സീറ്റ് നിഷേധത്തോടെ അദ്ദേഹം നേതൃത്വവുമായി അകലുകയും ചെയ്തു.

ഒറ്റരാത്രി കൊണ്ട്...

ഒറ്റരാത്രി കൊണ്ട്...

ഒറ്റരാത്രി കൊണ്ട് പറഞ്ഞതെല്ലാം തിരുത്തിയിരിക്കുകയാണ് സുന്ദര്‍ സിംഗ് ചൗഹാന്‍. അദ്ദേഹം ബിജെപിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താന്‍ വീണ്ടും ബിജെപിയില്‍ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി എംപി ദേവുസിംഗ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ തിരിച്ചെത്തിയത്. ഇത്തവണ അമ്പരന്നിരിക്കുന്നത് കോണ്‍ഗ്രസാണ്. താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന കാര്യത്തില്‍ അവരെ വഞ്ചിച്ചെന്ന് പരസ്യമായിട്ടാണ് ചൗഹാന്‍ പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിലേക്ക് പോയതെന്തിന്

കോണ്‍ഗ്രസിലേക്ക് പോയതെന്തിന്

താന്‍ ശരിക്കും കോണ്‍ഗ്രസിലേക്ക് പോയിട്ടില്ല. നവംബര്‍ 27ന് കോണ്‍ഗ്രസ് ഓഫീസില്‍ ഒരാളെ കാണാനായി പോയിരുന്നു. കുറേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ വന്ന് വളഞ്ഞു. അവര്‍ എന്നെ ബുദ്ധിപൂര്‍വം കോണ്‍ഗ്രസില്‍ ചേര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അവര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടന്നില്ലെന്നും, താന്‍ ബിജെപിക്കൊപ്പം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ ചൗഹാനെ പോലെ നിരവധി പേര്‍ ബിജെപിയില്‍ അസംതൃപ്തരാണെന്ന് ഇത് സൂചിപ്പിക്കുന്നു.

അമിത് ഷായുടെ ഇടപെടല്‍

അമിത് ഷായുടെ ഇടപെടല്‍

ചൗഹാന്റെ മടങ്ങി വരവിന് പിന്നില്‍ അമിത് ഷായുടെ ഇടപെടലാണെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുമ്പും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ചരിത്രമുണ്ട് അമിത് ഷായ്ക്ക്. ഇവിടെയും അത് തന്നെയാണ് പ്രയോഗിച്ചത്. ഗുജറാത്ത് ബിജെപിയില്‍ വന്‍ പ്രതിസന്ധിയുണ്ടെന്ന് വിജയ് രൂപാണി ഷായെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അദ്ദേഹം ഇടപെട്ടത്. ഇടഞ്ഞ് നില്‍ക്കുന്നവര്‍ പാര്‍ലമെന്റ് സീറ്റും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി... ബിജെപിക്ക് വീണ്ടും തിരിച്ചടി!! മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി... ബിജെപിക്ക് വീണ്ടും തിരിച്ചടി!!

ശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ലശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ല

English summary
ex gujarat minister joins bjp within 2 days of leaving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X