കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് രാജസ്ഥാന്‍.. കൃത്യമായ പ്രവചനം ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ട് രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദള്‍ ഒരു സീറ്റിലുും വിജയിച്ചു. ഇതോടെയാണ് കേവല ഭൂരിപക്ഷം തികച്ച് അധികാരത്തിലേറാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ഇനി മുഖ്യമന്ത്രിയാരെന്ന് തിരുമാനിക്കേണ്ടതുണ്ട്. ബുധനാഴ്ച വൈകീട്ടോടെ കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ സമീപിക്കും.

rahulamithvasu-154459824

അതേസമയം രാജസ്ഥാനിലെ കോണ്‍ഗ്രസിന്‍റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം കല്‍പ്പിച്ചിരുന്ന സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. പ്രീ പോള്‍ സര്‍വ്വേകളിലും എക്സിറ്റ് പോള്‍ സര്‍വ്വേകളിലും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ ഏറുമെന്ന സൂചനയായിരുന്നു നല്‍കിയത്.

പ്രീ പോള്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിച്ചപ്പോള്‍ അവസാനവട്ട ബിജെപിയുട പ്രചരണങ്ങള്‍ കോണ്‍ഗ്രസിന്‍റെ ആശങ്കയേറ്റിയിരുന്നു. എന്നാല്‍ പുറത്തുവന്ന പ്രധാന 8 എക്‌സിറ്റ് പോളുകളില്‍ 7 എണ്ണത്തിലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിച്ചത്. എബിപി-സിഎസ്ഡിഎസ് സര്‍വ്വേയാണ് തെരഞ്ഞെടുപ്പ് ഫലത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സീറ്റുകള്‍ പ്രവചിച്ചത്. 101 സീറ്റുകളായിരുന്നു സര്‍വ്വേയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. 83 സീറ്റുകള്‍ ബിജെപിക്കും സാധ്യത പ്രവചിച്ചിരുന്നു. അതേസമയം മറ്റ് പാര്‍ട്ടികള്‍ക്ക് 15 സീറ്റുകള്‍ വരെയാണ് പ്രവചിക്കപ്പെട്ടത്. ന്യൂസ് നാഷന്‍ സര്‍വ്വേയും (99-103), റിപബ്ലിക് ജന്‍ കി ബാത്ത് (81-101) സര്‍വ്വേയും ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലത്തോട് അടുത്ത് നില്‍ക്കുന്നതായിരുന്നു.

അതേസമയം ചില സര്‍വ്വേകളില്‍ 140 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. എന്നാല്‍ ഭരണ വിരുദ്ധ വികാരം ശക്തമായിട്ടു കൂടി പ്രതീക്ഷിച്ച വിജയം നേടാന്‍ ആയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

rajasthanexitpoll-15445
English summary
exit poll results and actual result comparison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X