5 സീറ്റില്‍ മത്സരിച്ച എല്‍ജെപി 6 സീറ്റില്‍ ജയിക്കും, കേരളം മുതല്‍ ഡല്‍ഹി വരെ 'ഞെട്ടിപ്പിച്ച' എക്സിറ്റ് പോള്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. ഒരു സര്‍വേ ഒഴികെ ബാക്കിയെല്ലാവരും ബിജെപിക്ക് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള ചില ഫലങ്ങളും എക്സിറ്റ് പോള്‍ ഏജന്‍സികളില്‍ നിന്ന് വന്നിരിക്കുന്നു എന്നതാണ് കൗതുകം. അതില്‍ തന്നെ ഏറെ അവിശ്വസനീയം കേരളത്തിലെ ഫലം തന്നെയാണ്.
എബിപി-സി വോട്ടര്‍ സര്‍വേയില്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നാണ് പ്രവചിച്ചിരിക്കുന്നത്. 2019 ല്‍ എല്‍ഡിഎഫിന് ഒരു സീറ്റായിരുന്നു ലഭിച്ചത്. എന്നാല്‍ അന്ന് ശബരിമല, രാഹുല്‍ ഗാന്ധി, ന്യൂനപക്ഷങ്ങളുടെ വോട്ട് ഏകീകരിക്കല്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളുണ്ടായിരുന്നു. ഇത്തവണയും രാഹുല്‍ മത്സരിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു സാഹചര്യം.

ഇനി എല്‍ഡിഎഫ് ഒറ്റ സീറ്റില്‍ പോലും ജയിക്കാതിരുന്നാലും ബി ജെ പി ആ സ്ഥാനത്തേക്ക് കയറി വരുമോ എന്നാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയിരുന്നു. അവിടെ നിന്ന് സംസ്ഥാനത്ത് തുടര്‍ഭരണം നേടിയ കക്ഷിയെ മാറ്റി ബിജെപിക്ക് 1-3 വരെ സീറ്റാണ് എബിപി-സിവോട്ടര്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേയും എല്‍ഡിഎഫിന് 0-1 വരെ സീറ്റും എന്‍ഡിഎക്ക് 2-3 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 41 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ എന്‍ഡിഎ അഭൂതപൂര്‍വമായ 27 ശതമാനത്തിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ട്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 29 ശതമാനം വിഹിതം ഇടതുമുന്നണിക്ക് ലഭിച്ചേക്കുമെന്നാണ് എക്സിറ്റ് പോളില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില ഏജന്‍സികള്‍ ഇവിടെ ബിജെപിക്ക് മേല്‍ക്കൈയും പ്രവചിക്കുന്നുണ്ട്. എന്നാല്‍ ബിആര്‍എസിന്റെ തുടര്‍ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ സംസ്ഥാനത്ത് തരക്കേടില്ലാത്ത പ്രവര്‍ത്തനം കുറഞ്ഞ കാലയളവില്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേയില്‍ ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത് ആകെ 17 ല്‍ 12 സീറ്റാണ്. കോണ്‍ഗ്രസ് നാല് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രവചിക്കുന്നു. സമാനമാണ് കര്‍ണാടകയിലേയും അവസ്ഥ. 2023 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു.
നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ കൈയടി നേടുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള 28 സീറ്റില്‍ 25 വരെയും ബിജെപി നേടിയേക്കും എന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പരമാവധി അഞ്ച് സീറ്റ് വരേയേ നേടൂ. ഡല്‍ഹിയില്‍ ആം ആദ്മി-കോണ്‍ഗ്രസ് സഖ്യത്തെ മറികടന്ന് ബിജെപി നിഷ്പ്രഭമാക്കും എന്നാണ് മിക്ക എക്സിറ്റ് പോളുകളുടേയും പ്രവചനം. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേയും ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റും ആകെയുള്ള ഏഴ് സീറ്റും ബിജെപിക്കാണ് നല്‍കിയിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം പേടിച്ചാണ് ഡല്‍ഹിയില്‍ മനോജ് തിവാരി ഒഴികെ എല്ലാ സിറ്റിംഗ് എംപിമാരേയും ബിജെപി മാറ്റിയിരുന്നു. നിലവിലെ അരവിന്ദ് കെജ്രിവാള് അറസ്റ്റ് വിഷയമെല്ലാം ഡല്‍ഹിയില്‍ വലിയ രോഷത്തിന് കാരണമായിരുന്നു. എന്നാല്‍ ഇതെല്ലാം ബിജെപിക്ക് അനുകൂലമാകും എന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ ഭൂരിഭാഗവും ഇത്തവണ ബിജെപിക്ക് അനുകൂലമാണ് എന്നാണ് സര്‍വേകള്‍ പറയുന്നത്.
എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ ഭാഗമായി എസ് പിയും കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിക്കുന്നത്. അതേസമയം ഒരു സര്‍വേയും ഇന്ത്യാ സഖ്യത്തിന് സംസ്ഥാനത്ത് 15 സീറ്റില്‍ കൂടുതല്‍ പ്രവചിക്കുന്നില്ല. 69 സീറ്റുകള്‍ ബിജെപിക്ക് ഉറപ്പാണ് എന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. അതേസമയം ബിഹാറിലെ കണക്കുകളില്‍ ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേയിലെ വലിയ മണ്ടത്തരവും എക്സിറ്റ് പോളായി പുറത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച എല്‍ജെപി നാല് മുതല്‍ ആറ് സീറ്റില്‍ വരെ വിജയിക്കും എന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേയുടെ എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ജെപി സംസ്ഥാനത്ത് അഞ്ച് സീറ്റിലെ മത്സരിച്ചിട്ടുള്ളൂ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി എക്സിറ്റ് പോളുകളിലെ ആധികാരികത സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications