പഞ്ചാബിൽ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് ഞെട്ടി കോൺഗ്രസിൽ; പാർട്ടിക്കുളളിൽ കലാപം
ചണ്ഡീഗഡ്; പഞ്ചാബിൽ ആം ആദ്മി പാർട്ടി മികച്ച വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമങ്ങൾ എല്ലാം തന്നെ പഞ്ചാബിൽ ആംആദ്മിക്ക് അനുകൂലമായാണ് ഫലം പ്രവചിച്ചിരിക്കുന്നത്. 117 സീറ്റുകൾ ഉള്ള ഇവിടെ 76 മുതൽ 90 സീറ്റുകൾ വരെ ആം ആദ്മി നേടും എന്ന് പ്രവചിക്കുമ്പോൾ. നിലവിൽ ഭരിക്കുന്ന കോൺ ഗ്രസ് 19 മുതൽ 31 സീറ്റിൽ വരെ ഒതുങ്ങും എന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തവണ കോൺ ഗ്രസിൽ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളും തർക്കങ്ങളും തിരഞ്ഞെടുപ്പിനെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മോശം വോട്ടിംഗ് ശതമാനം, കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തത് ഭരണവിരുദ്ധത എന്നിവയെല്ലാം കോൺ ഗ്രസിന് തിരിച്ചടിയായി. ആതേസമയം ആം ആദ്മി മികച്ച നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്നു.

എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. "സംസ്ഥാനത്ത് കോൺ ഗ്രസ് വീണ്ടും അധികാരത്തിൽ എത്തും. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഇവിഎമ്മുകൾ മാത്രമേ പറയൂ, ദയവായി കാത്തിരിക്കൂ," എന്നായിരുന്നു ചന്നിയുടെ വാക്കുകൾ. സംസ്ഥാനത്ത് ഭരണ വിരുദ്ധത ഇല്ലെന്ന് പല കോൺ ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടപ്പോൾ സർക്കാരിന് ആവർത്തിക്കാൻ സാധിക്കില്ലെന്നും ചിലർ പറഞ്ഞു. എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിൽ പിന്നെ പഞ്ചാബ് കോൺ ഗ്രസിനുള്ളിൽ കെട്ടടങ്ങിയ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയിട്ടുണ്ട്.
കോൺ ഗ്രസ് എംപിമാരായ ഗുർജീത് സിംഗ് ഔജ്‌ല, മനീഷ് തിവാരി എന്നിവർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി മേധാവി നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ പരോക്ഷ വിമർശനവുമായി രം ഗത്ത് എത്തിയിട്ടുണ്ട്. സിദ്ദുവിന്റെ പ്രവർത്തന രീതിയും പെരുമാറ്റവും ശരിയല്ല എന്ന് ഔജ്‌ല പറഞ്ഞപ്പോൾ. സിദ്ദുവിന്റെ പഞ്ചാബ് മോഡൽ വൻ പരാജയം ആണെന്ന് തിവാരി ട്വിറ്ററിൽ കുറിച്ചത്.
ടിക്കറ്റുകൾ വിറ്റു എന്ന തരത്തിലാണ് രാജ്യസഭാംഗം ഷംഷേർ സിംഗ് ഡുള്ളോ വിമർശനം ഉന്നയിച്ചത്. ആം ആദ്മി പാർട്ടിക്ക് ആവശ്യമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് പിന്തുണയ്‌ക്കുമെന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടലും വിവാദത്തിന് ശക്തി പകർന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പഞ്ചാബ് കോൺഗ്രസ് ഘടകത്തിൽ പൊളിച്ചുപണി ഉണ്ടായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.












Click it and Unblock the Notifications