ഹരിയാനയിലും ജമ്മു കശ്മീരിലും എക്‌സിറ്റ് പോളിന് തെറ്റി, പ്രവചനങ്ങളും ഫലവും തമ്മില്‍ വന്‍ വ്യത്യാസം
ന്യൂഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിഴച്ചത് എക്‌സിറ്റ് പോളുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടുമെന്നും, ജമ്മു കശ്മീരില്‍ തൂക്കുസഭയായിരിക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഫലം വന്നപ്പോള്‍ ഹരിയാനയില്‍ ബിജെപിയും ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യവും അധികാരത്തിലെത്തുകയായിരുന്നു.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ 35 സീറ്റുകളാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ 49 സീറ്റുകളുമായി സഖ്യം അധികാരത്തിലെത്തി. ബിജെപി 24 സീറ്റ് നേടുമെന്നായിരുന്നു ഇതേ സര്‍വേയില്‍ പ്രവചിച്ചത്. എന്നാല്‍ 29 സീറ്റുകളോളം അവര്‍ സ്വന്തമാക്കി. പിഡിപി നാല് സീറ്റ് നേടുമെന്ന് പ്രവചിച്ചപ്പോള്‍ മൂന്ന് സീറ്റുകള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ചു.

മേട്രിസ് സര്‍വേയിലും ജമ്മു കശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് പ്രവചിച്ചത്. 40 സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേടുമെന്നും ബിജെപി 27 സീറ്റുകള്‍ നേടുമെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു. പിഡിക്ക് ആറ് സീറ്റുകളായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഈ സര്‍വേയും തെറ്റുകയായിരുന്നു.
ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേയില്‍ 40 സീറ്റുകള്‍ എന്‍സി സഖ്യം നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് സീറ്റുകളും അവര്‍ പ്രവചിച്ചു. ഫലം വന്നപ്പോള്‍ ഈ എക്‌സിറ്റ് പോളിനും പിഴച്ചു. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോളില്‍ 35 സീറ്റുകളാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് പ്രവചിച്ചത്. ബിജെപിക്ക് 20 സീറ്റുകള്‍ വരെയും അവര്‍ പ്രവചിച്ചു.
പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 46 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചത്. ഈ സര്‍വേയാണ് ഏകദേശം അടുത്തെത്തിയത്. 23 സീറ്റുകളാണ് ഇവര്‍ ബിജെപിക്ക് പ്രവചിച്ചത്. ഗുലിസ്താന്‍ സര്‍വേയില്‍ എന്‍സി സഖ്യത്തിന് 31 സീറ്റുകള്‍ വരെയും ബിജെപിക്ക് 28 സീറ്റും ലഭിക്കുമെന്ന് പറഞ്ഞു.
അതേസമയം ഹരിയാനയിലെ സര്‍വേയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദൈനിക് ഭാസ്‌കര്‍ സര്‍വേയില്‍ 44 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ബിജെപി 19 സീറ്റില്‍ ഒതുങ്ങുമെന്നുമായിരുന്നു പ്രവചിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ബിജെപി 48 സീറ്റുകളും കോണ്‍ഗ്രസ് 37 സീറ്റുകളുമാണ് നേടിയത്. ഐഎന്‍എല്‍ഡിക്ക് ഒരു സീറ്റ് മാത്രം ലഭിക്കുമെന്നായിരുന്നു പ്രവചനം. അവര്‍ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
സി വോട്ടര്‍ സര്‍വേ കോണ്‍ഗ്രസിന് 50 സീറ്റുകളാണ് പ്രവചിച്ചത്. ബിജെപി ഇരുപത് സീറ്റിലേക്ക് വീഴുമെന്നും പ്രവചിച്ചു. രണ്ടും വലിയ രീതിയില്‍ പിഴയ്ക്കുന്നതാണ് കണ്ടത്. റിപബ്ലിക് ഭാരത്-മേട്രിസ് സര്‍വേയില്‍ 55 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രവചനമുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് 40 സീറ്റ് പോലും കടന്നില്ല. ബിജെപി 18 സീറ്റിലേക്ക് വീഴുമെന്നായിരുന്നു പ്രവചനം. അവര്‍ 49 സീറ്റ് നേടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു.
റിപബ്ലിക് ടിവി-പി മാര്‍ക്ക് സര്‍വേയില്‍ 51 സീറ്റ് കോണ്‍ഗ്രസിനും 27 സീറ്റ് ബിജെപിക്കുമാണ് പ്രവചിച്ചത്. പീപ്പിള്‍ പള്‍സ് 49 സീറ്റ് കോണ്‍ഗ്രസിനും, ബിജെപിക്ക് ഇരുപത് സീറ്റും പ്രവചിച്ചു. ഇതും പിഴച്ചു. ധ്രുവ് റിസര്‍ച്ചില്‍ കോണ്‍ഗ്രസിന് 50 സീറ്റ്, ബിജെപി 22 സീറ്റ് എന്നിങ്ങനെയായിരുന്നു പ്രവചിച്ചത്. ആക്‌സിസ് മൈ ഇന്ത്യയില്‍ 53 സീറ്റ് കോണ്‍ഗ്രസിനും ബിജെപിക്ക് 18 സീറ്റും ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ എല്ലാ സര്‍വേയും ദയനീയമായിട്ടാണ് തെറ്റായി മാറിയത്.












Click it and Unblock the Notifications