കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ സന്തോഷം പങ്കുവെയ്ക്കു; 'ദാൻ ഉത്സവ് 2018' ൽ നിങ്ങളും പങ്കാളികളാകൂ...

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ തനതായ ഉത്സവമാണ് ദാൻ ഉത്സവം. എല്ലാ വർഷവും ഒക്ടോബർ 2 മുതൽ 8 വരെയാണ് ദാൻ ഉത്സവം നടക്കുന്നത്. പണം, വസ്തുക്കൾ, വൈദഗ്ധ്യങ്ങൾ എന്നിവയ്ക്ക് വ്യക്തിഗതമായോ സംഘടനപരമായോ എന്തെങ്കിലും പ്രയോജനം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ദാൻ ഉത്സവം. ദാൻ എന്നാൽ സംസ്കൃതത്തിൽ ദാനശീലത്തിന്റെ ശ്രേഷ്ഠതയെയാണ് സൂചിപ്പിക്കുന്നത്.

<strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!</strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

നമ്മുടെ ആധുനിക ജീവിതത്തിൽ എല്ലാ ദിവസവും യാത്രയുടെ സമ്മർദ്ദം, ജോലി, സ്വന്തം കുടുംബം, വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവയെല്ലാം തരണം ചെയ്യാൻ സാധിക്കും. പക്ഷേ, നമ്മൾ ധാരാളം പ്രചോദനാത്മക കഥകൾ വായിക്കുകയും വേണം, അവരുടെ അനുഭവങ്ങളിൽ നിന്ന് ഒരു തുണ്ട് എടുക്കുകയു വേണം. അത് പക്ഷെ നമുക്ക് വേണ്ടിയായിരിക്കരുത് മറ്റുള്ളവർക്ക് വേണ്ടിയാവണം.

Daan Utsav

മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ദാൻ ഉത്സവം നൽകുന്നു. ചെറഉതോ വലുതോആയ ഏതെങ്കിലും കാര്യങ്ങൾകൊണ്ട് മറ്റൊരു വ്യക്തിയുടെ മുഖത്ത് പുഞ്ചിരി തൂക്കിക്കൊടുക്കു്നതിന് വലിയ സന്തോഷം ഉണ്ടെന്നത് തിരിച്ചറിയുന്നതിന് അല്ലെങ്കിൽ വിഷമകരമായ സാഹചര്യത്തെ മറികടക്കാൻ സഹായിക്കുന്നതിനോ ആണ് ദാൻ ഉത്സവം മുൻഗണന നൽകുന്നത്. ദാൻ ഉത്സവം സംഘടിപ്പിക്കുന്നത് ഒരു പുരോഹിത ശ്രേണിയിലെ സംഘടനയല്ല. ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് സ്വയംസേവകരായ ജനങ്ങളാണ് ദാൻ ഉത്സവം പ്രചരിപ്പിക്കുന്നത്.

ദാൻ ഉത്സവം കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റുകൾ, സ്കൂളുകൾ, കോളേജുകൾ, സർക്കാരുകൾ, സമുദായങ്ങൾ എന്നിവ ർ ഈ ലളിതമായ ആശയത്തെ ഏറ്റെടുത്തു കഴിഞ്ഞു. ഈ വർഷത്തെ ദാൻ ഉത്സവ് ആരംഭിക്കുന്നത് ചൊവ്വാഴ്ചയാണ്. സമൂഹത്തെ തിരച്ചറിയുന്നതിന് ലോകത്ത് ജനങ്ങളെ പ്രചോദിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അമ്പതാമത് ജന്മദിനം ആഘഷിക്കുന്നതും ഒക്ടോബർ രണ്ടിന് തന്നെയാണ്.

ഈ വർഷം നിങ്ങളും ഈ ആഘോൽത്തിൽ പങ്കുചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അയൽക്കാരെയും ദാൻ ഉത്സവ് ആഘോഷത്തിൽ പങ്കുചേരാൻ പ്രേരിപ്പിക്കുമെന്നും ഞാങ്ങൾ പ്രതീക്ഷിക്കുന്നു. ധനപരമോ അല്ലാതെയോയുള്ള മറ്റുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നിങ്ങൾ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. പ്രായമായവരുമായി ചെലവഴിക്കാൻ സമയം കണ്ടെത്തുക. ബുക്കുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ആവശ്യമുള്ളവർക്ക് നൽകുക.

ബഡാമ്പയിലെയും ഒഡീഷയിലെയും ഓട്ടോ ഡ്രൈവർമാർ ഗ്രാമത്തിലെ പ്രായമായവർ സൗജന്യ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചെന്നൈയിലെ പച്ചക്കറി കച്ചവടക്കാർ പച്ചക്കറി വാങ്ങാനുള്ള ബാഗുകൾ വിതരണം ചെയ്തു. കാഴ്ച ശക്തിയില്ലാത്ത കുട്ടി മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ തന്റെ വരയ്ക്കാനുള്ള കഴിവ് പ്രകടപിച്ചു. ഇങ്ങനെ നിരവധി കഥകളാണുള്ളത്. നിങ്ങൾ ഓരോരുത്തരും അതിന് പ്രാപ്തിയുള്ളവരാണ്.

English summary
Experience the ‘joy of giving’ with ‘Daan Utsav’ 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X