നിയമസഭയില്‍ സ്‌ഫോടക വസ്തു; പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തില്‍!! എന്‍ഐഎ എത്തി

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൊ: ഉത്തര്‍ പ്രദേശ് നിയമ സഭയില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ആരാണ് ഇത് നിയമസഭയില്‍ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു.

നിയമസഭാ സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയാണിതെന്ന് ആരോപണമുണ്ട്. വിധാന്‍ സഭയുടെ സുരക്ഷാ ചുമതലയുള്ള സംസ്ഥാന പോലീസും സംഭവത്തില്‍ കൈമലര്‍ത്തുകയാണ്. എന്‍ഐഎ സംഘം തലസ്ഥാനത്തെത്തി.

Yogi

സ്‌ഫോടക വസ്തു കണ്ടെത്തിയ സഭാ മന്ദിരത്തിലെ ഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംസ്ഥാന പോലീസ് മതിയായ സുരക്ഷ നല്‍കാത്തത് വിവാദമായിട്ടുണ്ട്.

സഭയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്യും. ഉത്തര്‍ പ്രദേശ് നിയമസഭക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് മെയ് മാസത്തില്‍ രഹസ്യാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് സംസ്ഥാന പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

സഭാ മാര്‍ഷലുകളെയും എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അതേസമയം, നിയമസഭാംഗങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതിന് സഹകരിക്കാറില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
The National Investigation Agency (NIA) on July 15 began a probe into the discovery of the high-grade Pentaerythritol Tetranitrate (PETN) explosive material inside the Uttar Pradesh Assembly, an official said.
Please Wait while comments are loading...