Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടുകടത്തല്‍ ആദ്യമായല്ല, അവരുടെ ഉത്തരവാദിത്തം; ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: യു എസില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല എന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നും അദ്ദേഹം പറഞ്ഞു. 2009 മുതല്‍ ഈ നടപടി ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നിയമവിരുദ്ധമായി തങ്ങുന്നവരെ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്.

സ്ത്രീകളും കുട്ടികളും ഒഴികെയുള്ള കുടിയേറ്റക്കാരെയാണ് വിലങ്ങിട്ട് കൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി വിദേശത്ത് താമസിക്കുന്നതായി കണ്ടെത്തിയ പൗരന്മാരെ തിരികെ കൊണ്ടുവരുന്നത് എല്ലാ രാജ്യങ്ങളുടെയും അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് ജയശങ്കര്‍ പറഞ്ഞു. വിദേശത്ത് അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയാല്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

deportation

രാജ്യസഭയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടുകടത്തപ്പെട്ടവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യു എസ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. നാടുകടത്തപ്പെട്ടവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏജന്റുമാര്‍ക്കും അത്തരം ഏജന്‍സികള്‍ക്കുമെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

യു എസില്‍ നിന്ന് നൂറിലധികം ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയതായി ആരോപിക്കപ്പെടുന്ന നൂറിലധികം ഇന്ത്യന്‍ പൗരന്മാരുമായി യുഎസ് സൈനിക വിമാനം ബുധനാഴ്ചയാണ് അമൃത്സറില്‍ ലാന്‍ഡ് ചെയ്തത്. ഇതില്‍ 33 പേര്‍ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ്.

30 പേര്‍ പഞ്ചാബില്‍ നിന്നും, മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും, രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുമാണ്. അതേസമയം നാടുകടത്തിയ രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. അനധികൃതമായി അവിടെ തങ്ങുകയാണെങ്കില്‍ ഒരാളെ നാടുകടത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ട്. എന്നിരുന്നാലും, ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയ രീതി ശരിയായില്ല.

കാരണം അവര്‍ കുറ്റവാളികളല്ലെന്നും ബിസിനസ് വിമാനത്തിലോ സിവിലിയന്‍ വിമാനത്തിലോ അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തേണ്ടതായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. നാടുകടത്തല്‍ കൂടുതല്‍ മാനുഷികമായ രീതിയില്‍ നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ല്‍ ബൈഡന്‍ ഭരണത്തിന് കീഴില്‍ 1100 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+