കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017 പിറക്കാന്‍ ഇന്ത്യന്‍ സമയം ഒരു സെക്കന്റ് കൂട്ടി, എന്തിനാണിത്?

ഭൂമിയുടെ ഭ്രമണ വേഗം കണക്കാക്കിയുള്ള സമയം നിര്‍ണയിക്കുന്ന ദേശീയ ഫിസിക്കല്‍ ലബോറട്ടറിയിലെ അറ്റോമിക് ക്ലോക്കില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 23:59:59 ആയപ്പോഴാണ് ഒരു സെക്കന്റ് അധികം കൂട്ടിയത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: പുതുവല്‍സര ദിനത്തില്‍ ഇന്ത്യന്‍ ക്ലോക്കിലേക്ക് ഒരു സെകന്റ് കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ ഭ്രമണ വേഗം കണക്കാക്കിയുള്ള സമയം നിര്‍ണയിക്കുന്ന ദേശീയ ഫിസിക്കല്‍ ലബോറട്ടറി (എന്‍പിഎല്‍) യിലെ അറ്റോമിക് ക്ലോക്കില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 23:59:59 ആയപ്പോഴാണ് 2017ലേക്ക് കടക്കുന്നതിന് ഒരു സെക്കന്റ് അധികം കൂട്ടിയത്. ഭൂമിയുടെ ഭ്രമണത്തില്‍ വന്ന വേഗക്കുറവിന് പരിഹാരമായാണിത്.

ഒരു സെകന്റ് കൂട്ടിയാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല. എന്നാല്‍ ഉപഗ്രഹ സഞ്ചാരം, ജ്യോതിശാസ്ത്രം, വാര്‍ത്താ വിനിമയം എന്നീ കാര്യങ്ങളില്‍ ഈ ഒരു സെകന്റിന്റെ വില വളരെ നിര്‍ണായകമാണ്. ഭൂമിയും അതിന്റെ ഭ്രമണവും അച്ചുതണ്ടില്‍ എല്ലായ്‌പ്പോഴും ഒരുമിച്ചാവണം എന്നില്ല.

ഭ്രമണ വേഗത്തിന്റെ ഏറ്റക്കുറച്ചിലുകള്‍

ഭ്രമണ വേഗം ചിലപ്പോള്‍ കൂടുകയും കുറയുകയും ചെയ്യും. ഭൂമിക്കുലുക്കം, ചന്ദ്രനിലെ ഗുരുത്വാകര്‍ഷണ ബലം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റങ്ങള്‍. ഇതിന്റെ ഫലമായാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്.

ജ്യോതിശാസ്ത്ര സമയവും അറ്റോമിക് സമയവും

ജ്യോതിശാസ്ത്ര സമയവും (യുടി 1) അറ്റോമിക് സമയവും (യുടിസി) തമ്മില്‍ പലപ്പോഴും വ്യത്യാസമുണ്ടാവാറുണ്ട്. ഇത് 0.9 സെക്കന്റായാല്‍ യുടിസിയില്‍ ഒരു സെക്കന്റ് ചേര്‍ത്തുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ദേശീയ ഫിസിക്കല്‍ ലബോറട്ടറി ഡയറക്ടര്‍ ഡികെ അസ്വാള്‍ പറഞ്ഞു.

ദേശീയ ഫിസിക്കല്‍ ലബോറട്ടറിയിലെ ക്ലോക്ക്

ഇന്ത്യയില്‍ ഇത്തരം മാറ്റമുണ്ടാവുമ്പോള്‍ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി (എസ്‌സിഐആര്‍) ക്ക് കീഴിലുള്ള ദേശീയ ഫിസിക്കല്‍ ലബോറട്ടറി ആണ് സമയത്തില്‍ മാറ്റം വരുത്തുക. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ലബോറട്ടറിയാണ് ദേശീയ ഫിസിക്കല്‍ ലബോറട്ടറി. ഇവിടെ അഞ്ച് അറ്റോമിക് ക്ലോക്കുകളാണുള്ളത്. ആഗോളതലത്തില്‍ മുന്നൂറോളം വരും.

ഇതുവരെ മാറ്റം വരുത്തിയത് 36 സെക്കന്റ്

ഭൂമിയുടെ ഭ്രമണം കണക്കാക്കിയുള്ള ക്ലോക്കും ഇന്ത്യന്‍ സ്റ്റാന്റേഡ് സമയവും (ഐഎസ്ടി) ഒരുപോലെയാക്കുന്നതിനാണ് സെകന്റുകളുടെ കൂട്ടിച്ചേര്‍ക്കലുകള്‍. 1972ന് ശേഷം ഇത്തരത്തില്‍ 36 സെകന്റുകളാണ് അറ്റോമിക് ക്ലോക്കില്‍ കൂട്ടിചേര്‍ത്തിട്ടുള്ളത്.

English summary
As the atomic clock at the National Physical Laboratory (NPL) struck 23:59:59 last night, it was programmed to add an extra second to 2017 to compensate for a slowdown in the Earth’s rotation. Adding a second hardly impacts daily life, but matters in the fields of satellite navigation, astronomy and communication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X