ധൈര്യമായി പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ചിത്രമിടാം!!! പുതിയ സുരക്ഷ ഫീച്ചറുമായി ഫേസ്ബുക്ക് !!!

  • Posted By:
Subscribe to Oneindia Malayalam

ഇനി ധൈര്യമായി ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കാം. ഇനി ആർക്കും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനോ, സ്ക്രീൻ ഷോർട്ട് എടുക്കാനോ പറ്റില്ല. ഫേസ്ബുക്കിലൂടെ സ്ത്രീകളുടേയും മറ്റും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായാണ് ഇത്തരമൊരു മാറ്റം കൊണ്ടു വന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

facebook 1

സുരക്ഷപ്രശ്നങ്ങൾ ഉന്നയിച്ചു ഇന്ത്യയിലെ സ്ത്രീകളിൾ ഭൂരിഭാഗം പേരു തങ്ങളുടെ അക്കൗണ്ടുകളിൽ പ്രൊഫ്രൈൽ പിക്ചറുകൾ ഇടറില്ല. ഇതിനെ കുറിച്ചു കമ്പനി നടത്തിയ പഠനത്തിലാണ് സ്ത്രീകൾ നേരിടുന്ന സുരക്ഷപ്രശ്നം ശ്രദ്ധയിൽ പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ഇന്ത്യയിലെ ഏ‍ജൻസികളുമായി ചേർന്നു കൊണ്ട് പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇനി മുതൽ ഫേസ്ബുക്ക് അപ്ഡേറ്റിങ്ങ് സമയത്ത് ഓപ്ഷണല്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്നൊരു ഓപ്ഷന്‍ കൂടി ഉപഭോക്താക്കളോട് ചോദിക്കും. ഇത് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പേഴ്‌സണല്‍ മെസേജായി അയക്കാനോ സാധിക്കില്ല. ഫോസ്ബുക്കിൽ സുഹൃത്തുക്കൾ അല്ലാത്തൊരാള്‍ക്ക് പ്രൊഫൈല്‍ പിക്ചറുകളില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനും സാധിക്കില്ല. പ്രൈാഫൈല്‍ പിക്ചറുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും ഫേസ്ബുക്ക് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സ്‌ക്രീന്‍ഷോട്ട് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

facebook

ഓരോ രാജ്യത്തിലും സുരക്ഷപ്രശ്നം പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള നടപടികൽ സ്വീകരിക്കാറുണ്ടെന്നു ഇതിനായി ഓരോ രാജ്യത്തും പ്രത്യേകം പഠനങ്ങള്‍ കമ്പനി നടത്താറുണ്ടെന്നും ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Social media platform Facebook is piloting new tools that give users in India more control over who can download and share their profile pictures. The tools have been developed in partnership with Centre for Social Research, Learning Links Foundation, Breakthrough and Youth Ki Awaaz. Users will be able to access the guard and design on Web, Android, MTouch, MBasic, and FBLite.
Please Wait while comments are loading...