Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റെ ഐടി നിയമങ്ങള്‍ പാലിച്ച് തുടങ്ങി ഫേസ്ബുക്ക്, 30 മില്യണ്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐടി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് പറഞ്ഞ് തുടങ്ങിയ സാഹചര്യത്തില്‍ അത് നടപ്പാക്കി തുടങ്ങി ഫേസ്ബുക്ക്. 30 മില്യണ്‍ പോസ്റ്റുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്ക് നിയമലംഘനത്തിന്റെ പത്ത് കാറ്റഗറിയില്‍ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തത്. മെയ് പതിനഞ്ചിനും ജൂണ്‍ 15നും ഇടയിലാണ് ഈ നടപടികളുണ്ടായത്. ഐടി നിയമപ്രകാരം എടുത്ത നടപടികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

1

ഫേസ്ബുക്ക് നേരത്തെ തന്നെ ഐടി നിയമം നടപ്പാക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ഇന്‍സ്റ്റഗ്രാം രണ്ട് മില്യണ്‍ പോസ്റ്റുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അഞ്ച് മില്യണ്‍ യൂസര്‍മാരില്‍ കൂടുതലുള്ള എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പുതിയ ഐടി നിയമം നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫേസ്ബുക്ക് സാങ്കേതിക വിദ്യയെ മെച്ചപ്പെടുത്തുകയും യൂസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാന്‍ കൂടുതലായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഓരോ പോസ്റ്റും വിശകലനം ചെയ്യുന്നതെന്നും, അതിലൂടെ എഫ്ബി നയങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. കൂടുതല്‍ സുതാര്യത ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത റിപ്പോര്‍ട്ട് ജൂലായ് പതിനഞ്ചിന് ഫേസ്ബുക്ക് പുറത്തുവിടും. കൂടുതല്‍ പരാതികളെ കുറിച്ചും നടപടികളെടുത്തതിനെ കുറിച്ചും അതില്‍ പറയും. 30-45 ദിവസത്തെ ഇടവേളകളിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്തുവിടുക.

വാട്‌സ്ആപ്പിലെ ഡാറ്റാ സംബന്ധമായ കാര്യങ്ങളും ജൂലായ് 15ലെ റിപ്പോര്‍ട്ടുണ്ടാവും. ഗൂഗിളും കൂ എന്ന മറ്റൊരു പ്ലാറ്റ്‌ഫോമും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്പാം, നഗ്നതാ പ്രദര്‍ശനം, രക്തരൂക്ഷിതമായ റചിത്രങ്ങള്‍, ആത്മഹത്യ, വിദ്വേഷ പ്രസംഗം തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകളാണ് നീക്കം ചെയ്തത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് അടുത്തിടെ പരാതികള്‍ പരിഹരിക്കുന്ന ഗ്രീവന്‍സ് ഓഫീസറായി സ്പൂര്‍ത്തി പ്രിയയയെ നിയമിച്ചിരുന്നു.

കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Recommended Video

cmsvideo
    കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+