Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രകടന പത്രികയെ കുറിച്ച് പച്ചക്കള്ളം പ്രസംഗിച്ച് അമിത് ഷാ! തേച്ചൊട്ടിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
    അമിത് ഷായെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ | Oneindia Malayalam

    തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ വ്യാജ പ്രചരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ കുറിച്ചാണ് അമിത് ഷായുടെ വ്യാജ പ്രചരണം. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ കഴിഞ്ഞ ദിവസം അമിത് ഷാ പ്രസംഗിച്ചിരുന്നു. പ്രസംഗത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് അമിത് ഷാ പറഞ്ഞത്.

    എന്നാല്‍ അമിത് ഷായുടെ പ്രസംഗം വൈറലായതോടെ സംഭവം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തിയുണ്ട്. അമിത് ഷായുടെ വ്യാജ പ്രചരണത്തെ തേച്ചൊട്ടിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ

     ന്യൂനപക്ഷങ്ങള്‍

    ന്യൂനപക്ഷങ്ങള്‍

    തെലുങ്കാനയില്‍ ഭരണം നിര്‍ണയിക്കുക ന്യൂനപക്ഷ വോട്ടുകളാണ്. പ്രത്യേകിച്ച് മുസ്ലീങ്ങള്‍. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ ചുറ്റിപറ്റിയാണ് പ്രധാന കക്ഷികളായ ടിആര്‍എസും കോണ്‍ഗ്രസും പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ച് മുസ്ലീം ഇതര വോട്ടുകയാണ് ലക്ഷ്യം.

     പണി പാളി

    പണി പാളി

    അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്‍റേയും ടിആര്‍എസിന്‍റേയും നീക്കം ന്യൂനപക്ഷ വോട്ടുകള്‍ സ്വരൂപിക്കുന്നതിലാണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

     പ്രസംഗം ഇങ്ങനെ

    പ്രസംഗം ഇങ്ങനെ

    തെലുങ്കാനയിലെ റംഗറെഡ്ഡി ജില്ലയിലെ അമന്‍ഗലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രസംഗിക്കവേയായിരുന്നു കോണ്‍ഗ്രസിനെതിരായ അമിത് ഷായുടെ വ്യാജ പ്രചരണം."തെലുങ്കാനയിലെ മുസ്ലീം പള്ളികള്‍ക്കും മുസ്ലീം പള്ളികള്‍ക്കും മാത്രം സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്.

     ട്വിറ്റര്‍ പേജിലൂടെ

    ട്വിറ്റര്‍ പേജിലൂടെ

    പള്ളികളുടെ വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളുമെന്നാണ് വാഗ്ദാനം എന്നാല്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങളുടെ വൈദ്യുതി ബില്ലിനെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടാത്തത്. ഇത് ന്യൂനപക്ഷ പ്രീണനമല്ലാതെ എന്താണെന്നാണ് മനസിലാക്കേണ്ടത്" എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്. അമിത് ഷായുടെ പ്രസംഗം ബിജെപി തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

     പച്ചക്കള്ളങ്ങള്‍

    പച്ചക്കള്ളങ്ങള്‍

    എന്നാല്‍ ബിജെപിയുടെ ട്വീറ്റിന് പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി.നിരവധി പേര്‍ അമിത് ഷാ തെറ്റിധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. എന്തിനാണ് എപ്പോഴും ഇങ്ങനെ പച്ചക്കള്ളങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ട്വീറ്റിന് താഴെ ചിലര്‍ കുറിച്ചത്.

    തെളിവുകള്‍ സഹിതം

    കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാകുന്ന നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയക്കളി മനസിലാകുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടെന്ന കാര്യം മറക്കരുത്. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ അങ്ങനെ ഒന്നില്ല എന്നായിരുന്നു തെളിവുകള്‍ സഹിതം ചിലര്‍ ചൂണ്ടിക്കാട്ടിയത്.

     റിലീജിയസ് അഫയേഴ്സ്

    റിലീജിയസ് അഫയേഴ്സ്

    നിങ്ങളുടെ ഈ രാഷ്ട്രീയം ഇനിയും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെന്ന് കരുതേണ്ടെന്നും ഒരാള്‍ കുറിച്ചു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ പള്ളികള്‍ക്ക് മാത്രമായി സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിട്ടില്ല.മറിച്ച് ആരാധനാലയങ്ങള്‍ക്ക് ഒന്നാകെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചത്. പ്രകടനപത്രികയിലെ റിലീജിയസ് അഫയേഴ്സ് എന്ന ഭാഗത്ത് ഇത് കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

     വര്‍ഗീയ വിഷം

    വര്‍ഗീയ വിഷം

    അതേസമയം അമിത് ഷായുടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തെലുങ്കാന കോണ്‍ഗ്രസും രംഗത്തെത്തി.വ്യാജപ്രചരണങ്ങള്‍ അല്ലാതെ മറ്റൊന്നും പറഞ്ഞ് തെലുങ്കാനയില്‍ വോട്ട് നേടാന്‍ കഴിയില്ലേ നിങ്ങള്‍ക്ക്. ആളുകളെ മതം പറഞ്ഞ് ഭിന്നിപ്പിക്കുന്നതാണ് അമിത് ഷായുടെ തന്ത്രം. അതാണ് തെലുങ്കാനയിലും അമിത് ഷാ പയറ്റുന്നത്.

     സ്വന്തം പത്രിക പരിശോധിക്കൂ

    സ്വന്തം പത്രിക പരിശോധിക്കൂ

    സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്‍പ് സ്വന്തം പ്രകടന പത്രിക കൂടി പരിശോധിക്കു, കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

     പൊളിച്ചടുക്കിയിരുന്നു

    പൊളിച്ചടുക്കിയിരുന്നു

    നേരത്തേയും ഇത്തരത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെ കുറിച്ച് വ്യാജ പ്രചരണവുമായി ബിജെപി എത്തിയിരുന്നു. എന്നാല്‍ അതിനേയും കോണ്‍ഗ്രസ് തെളിവുകള്‍ സഹിതം പൊളിച്ചടുക്കിയിരുന്നു.

    ശക്തമായ പ്രതിഷേധം

    ശക്തമായ പ്രതിഷേധം

    തെലങ്കാനയില്‍ ബിജെപി തനിച്ചാണ് മല്‍സരിക്കുന്നത്. 119 സീറ്റിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുസ്ലിംകള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥിയുണ്ട്. മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+