കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്നെത്തുന്നത് കോടികള്‍; എല്ലാം വ്യാജന്‍, ഗുജറാത്തില്‍ കൂടുതല്‍

  • By Ashif
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തുന്നത് കോടികളുടെ വ്യാജ നോട്ടുകള്‍. നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തികളില്‍ നിന്നു പിടിച്ചെടുത്തത് 2.55 കോടി രൂപയുടെ നോട്ടുകളാണ്. ഇതില്‍ കൂടുതലും ഗുജറാത്തില്‍ നിന്നാണ് പിടിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

18

അന്താരാഷ്ട്ര അതിര്‍ത്തികള്‍ വഴി നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലേക്കെത്തിയ വ്യാജ നോട്ടുകളുടെ കണക്കാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ ശേഖരിച്ചിട്ടുള്ളത്. ബ്യൂറോയുടെ രേഖകള്‍ ഉദ്ധരിച്ച് ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ജി അഹിര്‍ ആണ് ഇക്കാര്യം സഭയെ അറിയിച്ചത്.

2016 നവംബര്‍ ഒമ്പതിനും ഈ വര്‍ഷം ജൂലൈ 14 നുമിടയിലുള്ള കണക്കാണിത്. നിരോധിച്ച ആയിരം, 500 നോട്ടുകളും ഇതില്‍പ്പെടും. ഗുജറാത്തില്‍ നിന്നാണ് കൂടുതല്‍ പിടിച്ചെടുത്തത്. തൊട്ടുപിന്നില്‍ മിസോറാം ആണ്. പശ്ചിമ ബംഗാളും പഞ്ചാബുമാണ് ശേഷമുള്ള സ്ഥാനങ്ങളില്‍.

വ്യാജ നോട്ടുകള്‍ പിടിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു. അതിര്‍ത്തികളില്‍ പട്രോളിങും നിരീക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Minister of State for Home Hansraj G Ahir cited National Crime Records Bureau (NCRB) data, collected for the November 9, 2016-July 14 period, while furnishing a written reply in Lok Sabha on the subject.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X