Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീതി ലഭിക്കുന്നത് വരെ ഗുസ്തി താരങ്ങള്‍ക്കൊപ്പം'; പിന്തുണ അറിയിച്ച് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച് നാളെ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാനയിലെ കര്‍ഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയില്‍ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.

വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'നിങ്ങള്‍ ആശങ്കപ്പെടേണ്ട, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കരുതെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരും ഖാപ്പ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും'- രാകേഷ് ടിക്കായത്ത് പറഞ്ഞു.

wrestlers

'കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബം അവര്‍ തകര്‍ത്തു. അവര്‍ മുലായം സിംഗ് യാദവിന്റെ കുടുംബത്തോട് എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കാണണം. സമാനമായ കാര്യങ്ങളാണ് രാജസ്ഥാനിലും നടക്കുന്നത്- രാകേഷ് ടിക്കായത്ത് പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് ഇടപെട്ടിരുന്നു. നിരവധി താരങ്ങള്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രാകേഷ് ടിക്കായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ ഏഴ് അത്ലറ്റുകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന് ബി ജെ പി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് അറിയിച്ചിരുന്നു.

'എനിക്കെതിരെയുള്ള ഏതെങ്കിലും ഒരൊറ്റ ആരോപണം തെളിഞ്ഞാല്‍ ഞാന്‍ തൂങ്ങിമരിക്കും. ഗുസ്തി താരങ്ങള്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍, അത് കോടതിയില്‍ ഹാജരാക്കുക, ഏത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്'- ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. അതേസമയം, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു.

പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്ഷമിക്കാന്‍ കായിക താരങ്ങള്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പമാണെന്നും താക്കൂര്‍ പറഞ്ഞു. സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പിന്തുണയേയും മന്ത്രി വിമര്‍ശിച്ചു. ഡല്‍ഹി പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്ത് നില്‍ക്കൂവെന്നാണ് ഗുസ്തി താരങ്ങളോട് പറയാനുള്ളത്. സുപ്രീം കോടതിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+