കർഷകരെ കൊല്ലുന്നത് വലിയ സംഭവമല്ല!!! പൊലീസ് വെടിവെയ്പ്പിനെ ന്യായികരിച്ച് ബിജെപി നേതാവ്

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തെ ന്യായികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറിയും മധ്യപ്രദേശിലെ പ്രമുഖ നേതാവുമായ കൈലാഷ് വിജയവാര്‍ഗിയ .ടൈംസ് നൗ ചാനലിനോടായിരുന്നു കൈലാഷിന്റെ പ്രതികരണം.

മധ്യപ്രദേശ് വലിയൊരു സംസ്ഥാനമാണ്. അവിടെ പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുന്നത് വലിയ സംഭവമൊന്നുമല്ലെന്നും വിജയവാര്‍ഗിയ പറയുന്നു. നിങ്ങൾക്ക് വലിയ സംഭവമായിരിക്കും .മൂന്നാല് ജില്ലകളില്‍ ചെറിയ എന്തെങ്കിലും സംഭവമുണ്ടായാല്‍ അത് വലിയ പ്രശ്‌നമൊന്നുമല്ല. ഒന്നോ രണ്ടോ ജില്ലയില്‍ പ്രശ്‌നമുണ്ടായാല്‍ അത് എങ്ങനെ സംസ്ഥാനത്തിനുമൊത്തം കളങ്കമാകുമെന്നും നേതാവ് ചോദിക്കുന്നു.മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധനം അലയടിക്കവെയാണ് വിജയവർഗിയയുടെ വിവാദ പ്രസ്താവന.

kailash vijaya vargeeya

സംസ്ഥാനത്ത് സമാധാനം പുനഃ സ്ഥാപിക്കാൻ വേണ്ടി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് ചൗഹാൻ സിങ് ഉപവാസം നടത്തിയിരുന്നു. ക്രമസമാധാനപാലനം നടപ്പാക്കാൻ സാധിക്കാത്ത ​ ചൗഹാന്​ മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്ന്​ കോൺഗ്രസ്​ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ കർഷകരുടെ അവകാശ സംരക്ഷിക്കണത്തിനായി കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂർ സത്യാഗ്രഹമിരിക്കുമെന്നു അറിയിച്ചിട്ടുണ്ട്.

English summary
In mp is big state. farmers muder not important matter
Please Wait while comments are loading...