ബംഗാളിന് പിറകെ ബിജെപിയ്ക്ക് അടുത്ത പണി വരുന്നു; യുപിയിലും ഉത്തരാഖണ്ഡിലും... കര്‍ഷകരുടെ പദ്ധതികള്‍
ദില്ലി: ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമായ ഒരു പോരാട്ടമായിരുന്നു. വിജയം ഉറപ്പിച്ച് യുദ്ധത്തിനിറങ്ങിയെങ്കിലും തോറ്റുമടങ്ങാനായിരുന്നു വിധി. അതിന് ശേഷം പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.
പശ്ചിമ ബംഗാളിലെ ബിജെപിയുടെ പരാജയത്തിന് പല കാരണങ്ങളുണ്ട്. അതില്‍ ഒന്ന് ദില്ലിയില്‍ നടന്ന കര്‍ഷക സമരത്തിന്റെ പ്രതിഫലനം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തതായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ ബിജെപിയ്ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള പദ്ധതികളാണ് കര്‍ഷക സംഘടനകള്‍ ഒരുക്കുന്നത്. പരിശോധിക്കാം...
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ബംഗാളില്‍ സംഭവിച്ചത്
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ഷക സംഘടാ നേതാക്കള്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ഇവര്‍, ബിജെപിയ്ക്ക് വോട്ട് ചെയ്യരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ബിജെപിയുടെ പരാജയത്തിലേക്ക് നയിച്ചത് ഇതും ഒരു ഘടകമായിരുന്നു എന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

അടുത്തത് യുപിയിലും ഉത്തരാഖണ്ഡിലും
അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും ഉത്തരാഖണ്ഡും. തങ്ങളുടെ സമരപരിപാടികള്‍ ഈ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ഷക സംഘടനകള്‍ ഇപ്പോള്‍. നീക്കം ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

എല്ലാ നേതാക്കളും
സെപ്തംബര്‍ 5 ന് ഉത്തര്‍ പ്രദേശിലെ മുസാഫറാനഗറില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ എല്ലാം കര്‍ഷക സംഘടനാ നേതാക്കളും ഈ പ്രതിഷേധ പരിപാടിയില്‍ അണിനിരക്കും. ഉത്താരഖണ്ഡിലും സമാനമായ നീക്കങ്ങള്‍ തന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

പഞ്ചാബ്, ഹരിയാണ മോഡല്‍
മറ്റൊരു കാര്യവും കര്‍ഷക സമരക്കാര്‍ പറയുന്നുണ്ട്, പഞ്ചാബിലും ഹരിയാണയിലും ഗ്രാമങ്ങളിലേക്ക് ചെല്ലാനോ യോഗം വിളിക്കാനോ തങ്ങള്‍ ബിജെപിക്കാരെ അനുവദിക്കാറില്ല എന്നാണ് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പറയുന്നത്. ഇതേ മാതൃക തങ്ങള്‍ യുപിയിലും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാകും എന്നത് ചോദ്യമാണ്. പഞ്ചാബിനേയോ ഹരിയാണയേയോ പോലെ ആല്ല ഉത്തര്‍ പ്രദേശ് എന്നത് തന്നെ കാര്യം.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്
ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍, കര്‍ഷക സമരക്കാരുടെ നീക്കത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. കാരണം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ ലഭിക്കുന്ന ഉത്തര്‍ പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലകളിലും ബിജെപി വലിയ നേട്ടമാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍, ബിജെപിയുടെ സീറ്റുകളുടെ എണ്ണവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ വിജയവും താരതമ്യം ചെയ്താല്‍ കര്‍ഷക സമരത്തിന്റെ പ്രതിഫലനം പ്രകടമാണെന്നാണ് കര്‍ഷക നേതാക്കളുടെ അവകാശവാദം.

എന്നാലും ശ്രമിക്കും
എങ്ങനെ ആയിരിക്കും തങ്ങള്‍ ബിജെപിയ്ക്ക് പ്രതിരോധം തീര്‍ക്കുക എന്നും കര്‍ഷക നേതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ എട്ട് മാസമായി തങ്ങളെ ദില്ലി അതിര്‍ത്തിയില്‍ ഇരുത്തിയ ബിജെപി സര്‍ക്കാരിനെ കുറിച്ച് ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കും. ആത്യന്തികമായി ഇത് യുപിയിലേയും ഉത്തരാഖണ്ഡിലേയും ബിജെപി സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ആക്കം നല്‍കുമെന്നാണ് കരുതുന്നത്.
Recommended Video
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications