കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരെ പോലീസ് നഗ്നരാക്കി സ്റ്റേഷനിൽ ഇരുത്തി; പുറത്തു പോയത് അടിവസ്ത്രത്തിൽ

സ്ത്രങ്ങൾ അഴിച്ചുമാറ്റി അടി വസ്ത്രം മാത്രം ധരിച്ചാണ് ഇവർ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ ഇരുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ബുന്ദേൽബാദ്: മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളിലേയ്ക്ക പ്രതിഷേധ പ്രകടനം നടത്തിയ കർഷകർക്കു നേരെ പോലീസിന്റെ ക്രൂരത. പ്രതിഷേധം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് സ്റ്റേഷനിൽലെ ലോക്കപ്പിൽ അർധ നഗ്നരാക്കി ഇരുത്തി. വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടി വസ്ത്രം മാത്രം ധരിച്ചാണ് ഇവർ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ ഇരുന്നത്.

farmer

പിന്നീട് ഇവരെ വിട്ടയച്ചപ്പോളും വസ്ത്രങ്ങൾ ധരിക്കാൻ അധികൃതർ അനുവദിച്ചിരുന്നില്ല. വസ്ത്രങ്ങൾ കയ്യിൽ ചുരുട്ടിപ്പിടിച്ചാണ് കർഷകർ സ്റ്റേഷൻ വിട്ടത്. സ്റ്റേഷനിൽ കൊണ്ടു പോയി ബലപ്രയോഗത്തിലൂടെയാണ് വസ്ത്രങ്ങൾ അഴിപ്പിച്ചതെന്ന് കർഷകർ പറഞ്ഞു.

മിസ് മ്യാൻമാറിന്റെ വീഡിയോ വൈറൽ ; നഷ്ടമായത് കീരിടം, ഇവർ ചെയ്തത്മിസ് മ്യാൻമാറിന്റെ വീഡിയോ വൈറൽ ; നഷ്ടമായത് കീരിടം, ഇവർ ചെയ്തത്

എന്നാൽ മധ്യപ്രദശിൽ നടന്ന കർഷക പ്രഷോഭത്തിനു പിന്നിൽ കോൺഗ്രസാണെന്നു ബിജെപി ആരോപിക്കുന്നുണ്ട്. കർഷകരുടെ പ്രക്ഷോഭം സംഘർഷത്തിലേയ്ക്ക് നീങ്ങിയതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കർഷകർക്കു മേൽ പോലീസ് ലാത്തി ചാർജും, കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സംഘർഷങ്ങളും സമരങ്ങളും സർക്കാർ അനുവദിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. എന്നാൽ കർഷകർക്കു നേരെയുള്ള പോലീസിന്റെ നടപടി മനുഷ്യത്വ രഹിതമാണെന്നു കോൺഗ്രസ് ആരോപിച്ചു.

English summary
Farmers protesting in Madhya Pradesh's Bundelkhand were allegedly forced to strip down to their underwear and sit in a police station for hours on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X