അവളിപ്പോൾ ഓക്സിജന് വേണ്ടി കഷ്ടപ്പെടുകയാണ്: മോദിയോട് സഹായം അഭ്യർത്ഥിച്ച് പിതാവ്
ചണ്ഡിഗഡ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മകളുടെ ചികിത്സയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾക്ക് യാചിച്ച് പിതാവ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകാനായി അവൾ പണക്കുടുക്ക പൊളിച്ചു. ഇപ്പോൾ അവൾ ഓക്സിജന് വേണ്ടി കഷ്ടപ്പെടുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ലാതായതോടെയാണ് താൻ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. മകൾക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഓക്സിജൻ സിലിണ്ടറുകൾ അയയ്ക്കാൻ മോദിയോട് യാചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയത്.
രോഗവ്യാപനം രൂക്ഷമായതോടെ രാജ്യത്തെ പല ആശുപത്രികളിലും രോഗികളെ കിടത്തി ചികിത്സിക്കാനോ ഓക്സിൻ നൽകാനോ ഉള്ള സൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. മഹാരാഷ്ട്ര, പടിഞ്ഞാറ് ഗുജറാത്ത്, വടക്ക് ഹരിയാന, മധ്യ ഇന്ത്യയിലെ മധ്യപ്രദേശ് എന്നിവയെല്ലാം സമാനമായ രീതിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്.

ഉത്തർപ്രദേശിലെ ചില ആശുപത്രികൾ ഓക്സിജൻ ഇല്ലെന്ന ബോർഡുകൾ പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന ലഖ്‌നൗവിലെ ആശുപത്രികൾ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമില്ലാതായതോടെ രോഗികളോട് മറ്റേതെങ്കിലും ആശുപത്രികളെ ആശ്രയിക്കാനാണ് നിർദേശം നൽകുന്നത്. ദില്ലിയിലും ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ പ്രതിസന്ധി രൂക്ഷമാണ്. ഇതോടെ തലസ്ഥാനത്തെ ചെറിയ ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഇതേ മാർഗ്ഗം തന്നെയാണ് സ്വീകരിക്കുന്നത്.
ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് പലരും മരണത്തിന് കീഴടങ്ങുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കാനാണ് ആശുപത്രികൾ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഓക്സിജൻ സിലിണ്ടറുകൾക്കായുള്ള അപേക്ഷകൾ കൊണ്ട് സോഷ്യൽ മീഡിയ ഫീഡുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും നിറയുന്ന സാഹചര്യവും രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുടെ സ്ഥിതി അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications