കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണനിലവാരമില്ലാത്ത കൃത്രിമ ഇടുപ്പ്;ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മൂന്ന് പേര്‍ക്ക് 25 ലക്ഷം വീതം നൽകി

Google Oneindia Malayalam News

ലഖ്‌നൗ: ഗുണനിലവാരമില്ലാത്ത കൃത്രിമ ഇടുപ്പ് വിതരം ചെയ്ത സംഭവത്തില്‍ മൂന്ന് ഇരകള്‍ക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 25 ലക്ഷം രൂപ വീതം നല്‍കി. ഉത്തര്‍ പ്രദേശ് ഡ്രഗ് ലൈസന്‍സ് കണ്ട്രോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൃത്രിമ ഇടുപ്പ് സ്ഥാപിച്ച് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കാണ് ഈ തുക ലഭിച്ചത്.

<strong>യുവതിയുടെ വയറ്റില്‍ ഒന്നര കിലോ ആഭരണങ്ങള്‍, പിന്നെ 90 നാണയങ്ങള്‍!!! ഡോക്ടര്‍മാര്‍ അമ്പരന്നു</strong>യുവതിയുടെ വയറ്റില്‍ ഒന്നര കിലോ ആഭരണങ്ങള്‍, പിന്നെ 90 നാണയങ്ങള്‍!!! ഡോക്ടര്‍മാര്‍ അമ്പരന്നു

67 പേര്‍ക്കാണ് ഗുണനിലവാരമില്ലാത്ത കൃത്രിമ ഇടുപ്പ് സ്ഥാപിച്ചത് വഴി തുടര്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടി വന്നത്. ഇവര്‍ക്കെല്ലാം തന്നെ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

J and J

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. നവദാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള ഒരുപാട് ഉത്പനങ്ങള്‍ ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇവരുടെ ബേബി പൗഡറും വലിയ വിവാദത്തില്‍ അടുത്തിടെ പെട്ടിരുന്നു.

കൃത്രിമ ഇടുപ്പ് സംബന്ധിച്ച് അമേരിക്കയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് എതിരെ കേസുണ്ടായിരുന്നു. ഡെപ്യൂ എന്ന ബ്രാന്‍ഡ് വഴി ആയിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൃത്രിമ ഇടുപ്പുകൾ വിപണിയില്‍ എത്തിച്ചിരുന്നത്. ലോകവ്യാപരമായി ഏതാണ്ട് ഒരുലക്ഷത്തോളം പേരാണ് ഈ കൃത്രിമ ഇടുപ്പ് സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇന്ത്യയില്‍ മാത്രം 4,700 പേര്‍ ഇതിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Faulty Hip Implants: Johnson and Johnson pays Rs 25 Lakh each to three victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X