കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണം; ഉത്തരവുമായി ഹൈക്കോടതി

Google Oneindia Malayalam News

അലഹബാദ്: കൊറോണ വൈറസ് രാജ്യമാകെ പടര്‍ന്ന് പിടിച്ച കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആയിരുന്നു സ്‌കൂളുകള്‍ ക്ലാസുകള്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഇക്കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ തുകയില്‍ ഒരു വിഹിതം തിരിച്ച് കൊടുക്കണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് അലഹാബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊവിഡ് മഹാമാരി പിടിച്ചുലച്ച 2020-21 അധ്യയന വര്‍ഷത്തെ ആകെ ഫീസില്‍ നിന്ന് 15 ശതമാനം ഇളവ് നല്‍കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് കാലത്തെ സ്‌കൂള്‍ ഫീസില്‍ ഇളവ് വേണം എന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

1

2020-21 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ആകെ ഫീസില്‍ നിന്ന് 15 ശതമാനം കുറച്ചായിരിക്കണം അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടത് എന്ന് അലഹാബാദ് ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ജസ്റ്റിസ് ജെ ജെ മുനീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഫീസ് ഇളവ് തേടിയുള്ള രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചത്.

സ്ഥലപരിമിതിയുണ്ട്... എങ്കിലും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റില്ല; വ്യക്തമാക്കി ചീഫ് ജസ്റ്റിസ്സ്ഥലപരിമിതിയുണ്ട്... എങ്കിലും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റില്ല; വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

2

സ്‌കൂളില്‍ നിന്ന് ടി സി വാങ്ങി പോയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവിന് അവകാശമുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആ വിദ്യാര്‍ത്ഥികള്‍ക്ക് 15 ശതമാനം ഫീസ് ഇളവ് ചെയ്ത് പണം കൊടുക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് അലഹാബാദ് ഹൈക്കോടതി രണ്ട് മാസത്തെ സമയം അനുവദിക്കുകയും ചെയ്തു.

Fact Check: യേശുദാസ് അത്യാസന്ന നിലയില്‍, ദിവസവും ഡയാലിസിസ്..? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്Fact Check: യേശുദാസ് അത്യാസന്ന നിലയില്‍, ദിവസവും ഡയാലിസിസ്..? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്

3

സ്‌കൂളില്‍ നിന്ന് ടി സി വാങ്ങി പോയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവിന് അവകാശമുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആ വിദ്യാര്‍ത്ഥികള്‍ക്ക് 15 ശതമാനം ഫീസ് ഇളവ് ചെയ്ത് പണം കൊടുക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് അലഹാബാദ് ഹൈക്കോടതി രണ്ട് മാസത്തെ സമയം അനുവദിക്കുകയും ചെയ്തു.

അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്‌ക്കെന്ന് എംഎ ബേബി, 'രാഷ്ട്രീയ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം'അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്‌ക്കെന്ന് എംഎ ബേബി, 'രാഷ്ട്രീയ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം'

4

ഇന്ത്യന്‍ സ്‌കൂള്‍ ജോധപൂര്‍ വേഴ്‌സസ് രാജസ്ഥാന്‍ കേസിലെ സുപ്രീംകോടതിയുടെ വിധിയും രക്ഷിതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സേവനവും നല്‍കാതെ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ആവശ്യപ്പെടുന്നത് ലാഭക്കൊതിയ്ക്കും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനും തുല്യമാണ് എന്നായിരുന്നു അന്ന് സുപ്രീം കോടതി പറഞ്ഞിരുന്നത്.

English summary
Fees charged by private schools for online classes in covid time should reimbursed: Allahabad HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X