വനിതാ ഡോക്ടര്‍ പാക് ഭീകര സംഘടനയിലെ പ്രധാന കണ്ണി; ദൗത്യം ഇന്ത്യയില്‍ വനിതാ വിഭാഗം സ്ഥാപിക്കല്‍
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിരവധി പേരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്നലെ സ്ഫോടനത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് ഡല്‍ഹിക്ക് അടുത്തുള്ള ഫരീദാബാദില്‍ നിന്ന് വന്‍ തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ വനിതാ ഡോക്ടറുടെ ദൗത്യം ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ ഡോക്ടര്‍ ഷഹീന് ഷാഹിദ് ആണ് അറസ്റ്റിലായത്.
ഇവര്‍ക്ക് പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തെ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ചുമതലയായിരുന്നു ഉണ്ടായിരുന്നതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വനിതാ വിഭാഗത്തിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ് നടത്തിയതിനെതിരെയും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

ലഖ്നൗവിലെ ലാല്‍ബാഗിലാണ് ഡോക്ടര്‍ ഷഹീന് താമസിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ വലവീശി പിടിച്ച് ഭീകര സംഘടനയില്‍ ചേര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്നലെ ഫരീദാബാദിലെ ജെയ്ഷെ മുഹമ്മദ് ഭീകരവാദ ഘടകത്തിന്റെ ആസൂത്രണം പൊലീസ് തകര്‍ത്തതിനു പിന്നാലെയാണ് ഡോക്ടറുടെ അറസ്റ്റും ഉണ്ടായത്. ഇവരുടെ വാഹനത്തില്‍ നിന്ന് ഒരു റൈഫിള്‍ പിടിച്ചെടുത്തിരുന്നു. അല്‍-ഫലാഹ് സര്‍വകലാശാലയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും മുസൈബ് എന്നറിയപ്പെടുന്ന കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗനായുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലാണ് പാകിസ്ഥാനില്‍ ജമാഅത്ത് ഉല്-മോമിനത്ത് എന്നറിയപ്പെടുന്ന വനിതാ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസര്‍ ഉള്‍പ്പെട്ടിരുന്നു. ഓപ്പറേഷന് സിന്ദൂറില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജമാഅത്ത് ഉല്-മോമിനത്തിന്റെ ഇന്ത്യന്‍ ശാഖ കെട്ടിപ്പടുക്കാനായിരുന്നു ഡോക്ടര്‍ ഷഹീന്റെ ചുമതല.
ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍മാരുടെ ഭാര്യമാരെ ചേര്‍ത്തായിരുന്നു വനിതാ വിങ്ങിന്റെ പ്രവര്‍ത്തനം. ബഹവല്‍പൂര്‍, കറാച്ചി, മുസാഫറാബാദ്, കോട്ലി, ഹരിപൂര്‍, മന്‍സെഹ്റ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെയും ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാന് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന് സിന്ദൂറിനു ശേഷം ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബറില്‍ വനിതാ വിഭാഗത്തെ ജെയ്ഷെ മുഹമ്മദ് പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ നിന്ന് വനിതകളുടെ റിക്രൂട്ട്മെന്റും ആരംഭിച്ചു. ഇതിന് പിന്നാലെ പടിപടിയായി ഇന്ത്യയിലും റിക്രൂട്ട്മെന്റ് നടത്താനായിരുന്നു പദ്ധതി. ഓപ്പറേഷന് സിന്ദൂറിനു ശേഷം നടന്ന തിരിച്ചടികള്‍ക്കിടയിലും സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ജെയ്ഷെ മുഹമ്മദ് നടത്തുന്നത്. വനിതകളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലായിരുന്നു സംഘടന.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications