ക്രിക്കറ്റ് പിച്ചിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍; നാലുപേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്രിക്കറ്റ് പിച്ചില്‍ കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സൗത്ത് ദില്ലിയിലെ മെഹറൗളിയിലെ ഒരു പാര്‍ക്കില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കത്തിക്കുത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. മൂന്നുപേര്‍ ആശുപത്രി വിട്ടപ്പോള്‍ ഒരു ചികിത്സയിലാണ്.

കുത്തബ് മിനാറിനടുത്തുള്ള ജമാലി കമാലി പാര്‍ക്കിലായിരുന്നു സംഭവം. പ്രദേശവാസിയായ സന്ദീപും സുഹൃത്തുക്കളുമാണ് ഇവിടെ ആദ്യം ക്രിക്കറ്റ് കളിക്കാനെത്തിയത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബിയര്‍ കഴിച്ചശേഷം ഇവിടെയെത്തിയ ഇവര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. അതിനിടയില്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും ഇവിടെയെത്തി.

 xhacked-to-deat

തങ്ങളുടെ പിച്ചില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് പതിനെട്ടുകാരനായ സമദ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. കളി പൂര്‍ത്തിയായശേഷം പിരിഞ്ഞുപോകുമെന്ന് മറ്റേസംഘം പറഞ്ഞതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ സമദ് തന്റെ കൈയ്യിലുണ്ടായിരുന്ന സ്വിസ് കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച എതിര്‍ സംഘത്തിലെ മൂന്നുപേര്‍ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഭവമറിഞ്ഞ പോലീസെത്തുമ്പോള്‍ കുത്തേറ്റ സമദ് നിലത്ത് കിടക്കുകയായിരുന്നു. സമദിനെ ഉടന്‍ എയിംസിലെത്തിച്ചു ചികിത്സ നല്‍കി. അടിയുണ്ടാക്കിയ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ആരുടെ പേരിലും കേസെടുത്തിട്ടില്ല.

English summary
Fight over cricket pitch in Delhi turns bloody, 4 youth end up with stab wounds
Please Wait while comments are loading...