കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ ബിജെപി എംഎൽഎയ്ക്ക് മർദ്ദനം: കർഷകനേതാക്കൾക്കെതിരെ എഫ്ഐആർ, വസ്ത്രം വലിച്ച് കീറി കരി ഓയിൽ ഒഴിച്ചെന്ന്

Google Oneindia Malayalam News

ചണ്ഡിഗഡ്: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം നാലാം മാസത്തിലേക്ക് കടക്കുമ്പോൾ കർഷക പ്രതിഷേധത്തിനിരയായി ബിജെപി നേതാക്കൾ. പഞ്ചാബിൽ നിന്നുള്ള ബിജെപി എംഎൽഎയെ ഒരു സംഘം കർഷകർ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തുവെന്നാണ് പോലീസ് നൽകുന്ന വിവരം. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനായി അബോഹർ എം‌എൽ‌എ അരുൺ നാരംഗ് ഒരു പത്രസമ്മേളനത്തിൽ മാലൗട്ടിൽ പോയിരുന്നു. ആദ്യം മുതൽ കർഷകർ എതിർപ്പ് അറിയിച്ചിരുന്നുവെന്നിലും എംഎൽഎ പങ്കെടുക്കാനെത്തിയതോടെ കർഷകർ മർദ്ദിക്കുകയായിരുന്നു. നരംഗിന്റെ കുർത്തയും പൈജാമയും കീറിയ നിലയിലായിരുന്നു. പ്രതിഷേധക്കാർ കരി ഓയിലൊഴിച്ചെവന്നും നരംഗ് അവകാശപ്പെടുന്നുണ്ട്.

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം മുന്നണിയ്ക്ക് ഗുണം ചെയ്യും: ഏഷ്യാനെറ്റ് സർവേജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം മുന്നണിയ്ക്ക് ഗുണം ചെയ്യും: ഏഷ്യാനെറ്റ് സർവേ

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് പർവീൺ ബൻസാലിനെയും ബർണാലയിലെ കർഷകർ തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കർഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് മാസമായി ദില്ലി അതിർത്തിയിൽ കർഷകർ സമരം ചെയ്തുവരികയാണ്. പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധക്കാരിൽ അധികവും. ഇതിനിടെ പഞ്ചാബിലെ ബിജെപി നേതാക്കളും കർഷകരുടെ രോഷത്തിന് ഇരകളായിട്ടുണ്ട്. പ്രക്ഷോഭം നടത്തുന്ന കർഷകർ പല അവസരങ്ങളിലും ബിജെപി നേതാക്കൾ പങ്കെടുക്കുന്ന പരിപാടികൾ പോലും തടസ്സപ്പെടുത്തിയിട്ടുണ്ട്.

farmers-protest1-1

ഭാരതീയ കിസാൻ യൂണിയൻ (സിദ്ധുപൂർ) അംഗം നിർമ്മൽ സിംഗ് ജസ്സിയാന, ബികെയു സിദ്ധുപൂർ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് ബുരാബുജർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കൊലപാതകം, കലാപം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.

അക്രമത്തെ അപലപിച്ച് രംഗത്തെത്തിയ കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ചയുടെ കോർഡിനേറ്റർ ദർശൻ പാൽ ബിജെപി നേതാക്കൾക്കെതിരെയാണ് വിമർശനമുന്നയിച്ചത്. ബിജെപി നേതാക്കളും അവരുടെ സഖ്യകക്ഷികളും കർഷകരെ ആക്രമിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ദില്ലിയിൽ കർഷക സമരത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ബിജെപി നേതാക്കൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്റെ ശബ്ദരേഖയും വീഡിയോ ക്ലിപ്പുകളും തനിക്ക് ലഭിച്ചതായി ബി കെ യു പ്രസിഡന്റ് ജഗ്മോഹൻ സിംഗ് പട്യാല പറഞ്ഞു. സമാധാനപരമായി ഞങ്ങൾ ഒരു ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. കർഷകരെ അക്രമത്തിന് പ്രേരിപ്പിക്കരുതെന്ന് ഞങ്ങൾ ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ സംഭവത്തിൽ, പ്രതിഷേധക്കാരിൽ ചിലരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതിന്റെ പിന്നിലെ കാരണം മനസ്സിലാക്കേണ്ടതുണ്ട്. ബിജെപി പ്രതിഷേധിക്കുന്ന കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും ജനുവരി 22 ന് ശേഷം സർക്കാർ ഒരു ചർച്ചയ്ക്കും മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
FIR against Farmer Leaders After Protesters Assault BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X