കണ്ണു ചൂഴ്ന്നെടുക്കുമെന്ന് പ്രസംഗിച്ച മുഖ്യമന്ത്രിയുടെ മരുമകനെതിരെ കേസ്
കൊല്‍ക്കത്ത: ഭീഷണി പ്രസംഗം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജി(27)ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നോര്‍ത്ത് 24 പാര്ജണയിലെ ബാസിര്‍ഹതില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെ തൃണമൂലിനെതിരെ പ്രതികരിക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നായിരുന്നു അഭിഷേകിന്റെ പ്രസംഗം.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമാകുകയും പ്രതിപക്ഷം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെയാണ് തൃണമൂല്‍ യൂത്ത് വിങ് പ്രസിഡന്റ് കൂടിയായ അഭിഷേകിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മമതാ ബാനര്‍ജിയുടെ പ്രിയം പിടിച്ചുപറ്റാനായി നടത്തിയ പ്രസംഗമാണ് അഭിഷേകിന് വിനയായത്.

മമതാ ബാനര്‍ജി ഭരിക്കുന്ന കാലത്തോളം തങ്ങള്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തേണ്ട. അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് തെരുവില്‍ വലിച്ചെറിയും. പാര്‍ട്ടിക്കെതിരെ കൈകളുയര്‍ത്തിയാല്‍ അവയും വെട്ടിയെടുക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി കഴിവു തെളിയിച്ചിട്ടുള്ളതാണെന്നും അഭിഷേക് പ്രസംഗിച്ചിരുന്നു.
ബംഗാളില്‍ സിപിഎമ്മിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപി വിവാദ പ്രസംഗം ഏറ്റെടുത്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡിഎന്‍എ ആണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി പ്രതികരിച്ചു. അഭിഷേകിനെതിരെ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications