രാമേശ്വരത്ത് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന് തീപ്പിടിച്ച് 10 മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്
ചെന്നൈ: ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന് തീപ്പിടിച്ച് 10 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനാണിത്. രാമേശ്വരത്തിന് അടുത്ത് വെച്ചാണ് തീപ്പിടുത്തമുണ്ടായത്. ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്‌റ്റോപ്പിലായിരുന്നു ട്രെയിന്‍. അതേസമയം ട്രെയിനിലുണ്ടായിരുന്ന ഉണ്ടായിരുന്ന ഭക്തര്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.
ഒരു കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് തീ കത്തി തുടങ്ങിയത് ഇത് മറ്റ് കംപാര്‍ട്ട്‌മെന്റിലേ്ക് അതിവേഗം പടരുകയായിരുന്നു. ഉടനെ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആറ് പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. പുലര്‍ച്ചെ അഞ്ചര മണിയോടെ മധുര റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയത്.

കോച്ചില്‍ തീപ്പിടിച്ചതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ അതിലുണ്ടായിരുന്നു. ഇവര്‍ കാപ്പി ഉണ്ടാക്കാനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മധുര ജില്ലാ കളക്ടര്‍ എംഎസ് സംഗീത പറഞ്ഞു. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications