കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരുവില്‍ ആദ്യ കൊറോണ ബാധ... പഞ്ചാബിലും സ്ഥീരീകരിച്ചു, രാജ്യത്ത് രോഗബാധിതര്‍ 47!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആദ്യമായി ബംഗളൂരുവിലും പഞ്ചാബിലും കൊരോണ സ്ഥിരീകരിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് ബംഗളൂരുവില്‍ തിരികെയെത്തിയ ഐടി പ്രൊഫഷണലിനാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ മധ്യവയസ്‌കനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. കേരളത്തിലെ മൂന്നെണ്ണം അടക്കമാണ് ഇത്. കര്‍ണാടകത്തിലാണ് ഏറ്റവും കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഉള്ളത്. അഞ്ച് പരിശോധനാ കേന്ദ്രങ്ങളുണ്ട് കര്‍ണാടകത്തില്‍.

1

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ആലപ്പുഴയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് എന്നിവയാണ് കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങള്‍. ഇത് കൂടാതെ രാജ്യത്ത് കൊറോണ നിര്‍ണയത്തിന് സാമ്പിള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന 57 ലബോറട്ടറികള്‍ ഉണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ പോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. കേരളത്തില്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആണ് സാമ്പിള്‍ ശേഖരണത്തിന് സഹായിക്കുന്നത്.

അതേസമയം ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, ദില്ലി, കേരളം എന്നിവയാണ് കൊറോണ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങള്‍. ബംഗളൂരുവില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രകള്‍ക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളത്തില്‍ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ല ഭരണകൂടത്തിന്റെ കേന്ദ്രത്തിലോ വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചയാല്‍ ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴിയാണ് ബംഗളൂരുവില്‍ എത്തിയത്. ഇയാള്‍ മാര്‍ച്ച് ഒന്നിനാണ് എത്തിയത്. ഇറാനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് എത്തിയ വൃദ്ധയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതിനിടെ രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിന്റെ ഭാഗമായി 1500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ക്വാറന്റൈന്‍ സംവിധാനം തയ്യാറാക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് കൊറോണ നിരീക്ഷണത്തിലുള്ളയാള്‍ രക്ഷപ്പെട്ടു, തിരച്ചില്‍ ശക്തം!!മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് കൊറോണ നിരീക്ഷണത്തിലുള്ളയാള്‍ രക്ഷപ്പെട്ടു, തിരച്ചില്‍ ശക്തം!!

English summary
first case of coronavirus reported in punjab and bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X