Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചറിയല്‍ രേഖയില്ലാത്ത 77 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡുകളൊന്നുമില്ലാതെ 77 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 14.55 ലക്ഷം പേര്‍ക്ക് രണ്ട് ഡോസുകളിലുമായി കോവിഡ്-19 വാക്സിന്‍ നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. വീടോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ തെരുവില്‍ അലയുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ഖുഷ്‌റ കല്‍ഫ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

എന്നാല്‍, ഒരു തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്ത 4.82 ലക്ഷം പേര്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് നല്‍കിയതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിങ്ങളുടെ സത്യവാങ്മൂലത്തില്‍ പറയുന്നത് 4,82,000 പേര്‍ക്ക് മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡുകളില്ലാതെ കുത്തിവയ്പ്പ് നല്‍കിയത് എന്നാണ്. ഇതച് വളരെ ചെറിയ സംഖ്യയൊന്നുമല്ല- കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് വ്യക്തമാക്കി.

covid

തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത 77 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 14.55 ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും അവര്‍ കണക്കുകള്‍ പുതുക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സത്യവാങ്മൂലത്തില്‍ പുതുക്കിയ കണക്ക് രേഖപ്പെടുത്താന്‍ ബെഞ്ച് ഭാട്ടിയോട് ആവശ്യപ്പെടുകയും എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാത്തതെന്നും ആരാഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നോട്ടീസ് നല്‍കിയെങ്കിലും ജിഎന്‍സിടിഡിയുടെ അഭിഭാഷകന്‍ ഹാജരാകാതെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ സത്യവാങ്മൂലം കൂടുതല്‍ വ്യക്തമായ ചിത്രം കോടതിയില്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചതായും അതിനുശേഷം ഭേദഗതി വരുത്തിയതായും എഎസ്ജി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്ക് മറുപടിയായി എന്‍സിടി സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.

വിദ്യാഭ്യാസവും തൊഴിലും ലഭിക്കാത്തതിനാല്‍ കുട്ടികളടക്കം നിരവധി പേര്‍ ഭിക്ഷാടനത്തിനായി തെരുവിലിറങ്ങേണ്ടിവരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി. ഇതൊരു സാമൂഹിക സാമ്പത്തിക പ്രശ്‌നമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി ട്രാഫിക് ജംഗ്ഷനുകളിലും മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും യാചകരെയും ഭിക്ഷാടകരെയും ഭിക്ഷാടനം ചെയ്യുന്നത് തടയാന്‍ അധികാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പരിഗണിക്കരുതെന്നും ഹര്‍ജിക്കാരനായ കുഷ് കല്‍റയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    ആദ്യം വാ തുറന്ന് ദൈവത്തെ വിളിച്ച് വാവ, ഉടൻ എഴുന്നേറ്റ് നടക്കും നമ്മുടെ വാവ..

    ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതിനും ഭക്ഷണം, പാര്‍പ്പിടം, കോവിഡ്-19 വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ പ്രതികരണം തേടി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും കോടതി നോട്ടീസ് അയക്കുമെന്ന് പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+