Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ആരുടെ ഏജന്റെന്ന് ആദ്യം തിരുമാനിക്കൂ'; സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് ഒവൈസി

ദില്ലി;സമാജ്‌വാദി, കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികൾക്കെതിരെ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം ) തലവൻ അസദുദ്ദീൻ ഒവൈസി. താൻ ആരുടെ ബി ടീമാണെന്ന് പാർട്ടികൾ ആദ്യം തിരുമാനിച്ച് സമവായത്തിൽ എത്തൂവെന്ന് ഒവൈസി പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ഒവൈസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉവൈസി വിവിധ പാർട്ടികളുടെ ബി ടീമാണെന്ന് പാർട്ടികൾ പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.

asaduddinowaisi-1574341952-16375

ഒവൈസി സമാജ്‌വാദി പാർട്ടിയുടെ ഏജന്റാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒവൈസി ബി ജെ പിയുടെ ഏജന്റാണെന്നാണ് എസ്പി പറയുന്നതും കേട്ടുകാണും. കോൺഗ്രസും ഞാൻ പലരുടേയും ബി ടീമാണെന്ന് പറയുന്നുണ്ട്. ഞാൻ ആരുടെ ഏജന്റാണെന്ന് നിങ്ങളെല്ലാവരും കൂടി ഇരുന്ന് ആദ്യം തിരുമാനത്തിലെത്തൂ, ഒവൈസി പറഞ്ഞു.

രണ്ട് ദിവസം മുൻപ് യോഗി ആദിത്യനാഥ് ഒവൈസിയെ സമാജ്വാദി പാർട്ടിയുടെ ഏജന്റ് ആണെന്ന് ആരോപിച്ചിരുന്നു. എസ്പിയുടെ ഏജന്റ് എന്ന നിലയിൽ ഒവൈസി സംസ്ഥാനത്ത് മതവികാരം ഇളക്കിവിടുകയാണെന്നായിരുന്നു യോഗിയുടെ വാക്കുകൾ. എസ്പിയുടെ ഏജന്റെന്ന നിലയിൽ ഒവൈസി മതം വികാരം ഇളക്കിവിടുകയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ യുപി അറിയപ്പെടുന്നത് കലാപത്തിനല്ല, കലാപരഹിത സംസ്ഥാനമായാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മതവികാരം ഉണർത്താൻ ശ്രമിക്കുന്ന വ്യക്തിയ്ക്ക് ഞാൻ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുകയാണെന്നും യോഗി പറഞ്ഞിരുന്നു.

കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി ഒവൈസി ബി ജെ പിയുടെ ബി ടീമാണെന്ന ആരോപണം കോൺഗ്രസ് ആണ് ഉന്നയിച്ചത്. ഉവൈസിയുടെ ശക്തമായ സാന്നിധ്യം മൂലം 2020 ൽ ബിഹാറിൽ യുപിഎയ്ക്കു നിർണായകമായ 10 സീറ്റുകൾ നഷ്ടമായിുന്നു. ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള സീമാഞ്ചൽ മേഖലയിൽ ഒവൈസിയുടെ പാർട്ടി 20 സ്ഥാനാർത്ഥികളെയായിരുന്നു നിർത്തിയിരുന്നത്. മുസ്ലീം വോട്ടുകൾ ഭിന്നിക്കപ്പെട്ടതോടെ മേഖല തൂത്തുവാരാമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്തായി.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഒവൈസി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുസ്ലീം സ്വാധീന മേഖകളിൽ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഒവൈസിയുടെ നീക്കമെന്ന ആരോപണമാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉയർത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപി ലക്ഷ്യം വെച്ചാണ് ഒവൈസിയുടെ നീക്കം. ഇവിടെ മീററ്റ് , ഗാസിയാബാദ്, സഹറാൻപൂർ, മുസാഫർ നഗർ തുടങ്ങി മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം ഒവൈസിയുടെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തും. പടിഞ്ഞാറന്‍ യു പി, മധ്യ യു പി, കിഴക്കന്‍ യു പി എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഒവൈസി പ്രത്യേക ശ്രദ്ധ നൽകും.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    അതേസമയം എ ഐ എം ഐ എമ്മിന്റെ സാന്നിധ്യം വലിയ ആശങ്കയോടെയാണ് എസ്പി, ബി എസ്പി , കോൺഗ്രസ് പാർട്ടികൾ നോക്കി കാണുന്നത്. 2017 ൽ എ ഐ എം ഐ എം 38 സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇതിൽ 34 സീറ്റിലും പരാജയപ്പെട്ടു. മറ്റ് നാല് സീറ്റുകളിൽ എ ഐ എം എം എമ്മിന്റെ സാന്നിധ്യം എസ്പിയ്ക്ക് കനത്ത ക്ഷീണമാണ് സമ്മാനിച്ചത്. ഇവിടെ മുസ്ലീം വോട്ടുകൾ ഭിന്നച്ചപ്പോൾ അത് ബി ജെ പിക്ക് ഗുണകരമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+