Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് മുൻ ശിരോമണി അകാലിദൾ ബിജെപിയിലേക്ക്: പഞ്ചാബ് നിയമഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി

ചണ്ഡിഗഡ്: പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ അധികാരം ഉറപ്പാക്കാനുള തിരക്കിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ. മാസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ പല പാർട്ടികളിൽ നിന്നും കൊഴിഞ്ഞുപോക്കുകൾ നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ കാർഷിക നിയമം പാസാക്കിയതോടെയാണ് ശിരോമണി അകാലിദൾ എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നത്.

1

അഞ്ച് മുൻ ശിരോമണി അകാലിദൾ നേതാക്കളാണ് ഇന്ന് ബിജെപിയിൽ ചേർന്നിട്ടുള്ളത്. ഇവർക്ക് പുറമേ മുൻ ടിവി അവതാരകനും ഇന്ന് പാർട്ടിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു. അകാലിദളിന്റെ വനിതാ വിഭാഗം മുൻ അംഗവും മുൻ കേന്ദ്ര മന്ത്രി ബൽവന്ത് സിംഗ് റമൗവാലിയയുടെ മകളുമായ അമൻജോത് കൗർ റമൂവാലിയയ്ക്ക് പുറമേ ശിരോമണി അകാലിദൾ വിട്ട അഞ്ച് നേതാക്കളുമായി മുൻ സഖ്യകക്ഷിയുമായി കൈകോർക്കുന്നത്.

2


ബിജെപി നേതാക്കളായ ഗുർപ്രീത് സിംഗ് ഷാപൂർ, ചന്ദ് സിംഗ് ചാത്ത, ബൽജീന്ദർ സിംഗ് ദകോഹ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശനം നടത്തിയത്. ക്യാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉൾപ്പെടെയുള്ള ബിജെപിയിലെ പ്രമുഖ നേതാക്കളെ സാക്ഷിയായിരുന്നു ആറ് പേരുടേയും രാഷ്ട്രീയ പ്രവേശനം.

3


എസ്‌എഡി സഖ്യവുമായി നേരത്തെ ബാന്ധവം പുലർത്തിയിരുന്ന ഒരു ദളിത് നേതാവായ പ്രീതം സിംഗ്, മുൻ ടിവി അവതാരകനായ ചേതൻ മോഹൻ ജോഷി എന്നിവരും പാർട്ടിയിൽ ചേർന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ പാർട്ടികൾ വിട്ടുവരുന്നവരെ കാര്യമായി പരിഗണിക്കാനാണ് ബിജെപിയുടെ നീക്കം.

4


അധികാരത്തിന് വേണ്ടി രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും തങ്ങളെ നിരസിക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പും ബിജെപി ഇതോടെ നൽകിയിട്ടുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി കൂടുതൽ പേർ ബിജെപിയിലേക്ക് വരികയും മിന്നുന്ന വിജയം സ്വന്തമാക്കുന്നത് എങ്ങനെയാണന്നും ഈ പാർട്ടികൾ കാണട്ടെയെന്നും ബിജെപി പറയുന്നു.

5

അവരെ സ്വാഗതം ചെയ്തുകൊണ്ട്, ബിജെപിയുമായി ചേർന്നത് തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിൽ ഏത് വിധത്തിലാണ് കാറ്റ് വീശുന്നതെന്ന് കാണിച്ചെന്നും രാജ്യമെമ്പാടും "നിരസിക്കപ്പെട്ട" ചില പാർട്ടികൾ അധികാരത്തിനായുള്ള കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചു.

6

മോദി സർക്കാർ ദേശീയ താൽപ്പര്യത്തിന് വേണ്ടിയും പഞ്ചാബിന്റെ വികസനത്തിലും പ്രവർത്തിക്കുന്നുവെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാം. മറ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ അറിയപ്പെടുന്നവരാണ് എന്നും ഏറെക്കാലമായി രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും ഗജേന്ദ്രസിംഗ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.

7

പഞ്ചാബിലെ ജനങ്ങൾ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. ജനങ്ങൾ ബിജെപിയെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ബദലായാണ് കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റൊരു പാർട്ടി ജനറൽ സെക്രട്ടറി തരുൺ ചുഗും ചടങ്ങിൽ സംസാരിച്ചു.

8

പഞ്ചാബിലെ കർഷകരിൽ, അവരിൽ ഭൂരിഭാഗവും സിഖുകാരാണ്. എന്നാൽ മോദി സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളിൽ അവർക്ക് അതൃപ്തിയാണുള്ളതാണെന്ന് വ്യക്തമാണ്. എന്നിരുന്നാലും തിരഞ്ഞെുപ്പിന് മുന്നോടിയായി ബിജെപി കർഷകരെ സമീപിക്കുമെന്ന സൂചനയും അദ്ദേഹം നൽകുന്നു. അധികാരത്തിന് വേണ്ടി സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ കർഷകരെ മുതലെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam
    9

    എൻഡിഎ സർക്കാരിലെ ഘടകകക്ഷിയമയായിരുന്ന ശിരോമണി അകാലിദൾ തങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ കാർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെയാണ് സഖ്യം ഉപേക്ഷിക്കുന്നത്. പഞ്ചാബിലെ കർഷകർ ശിരോമണി അകാലിദളിന് നേരെ തിരഞ്ഞതും ബിജെപി ബാന്ധവമുപേക്ഷിക്കാൻ കാരണമായിരുന്നു. കേന്ദ്ര മന്ത്രി സ്ഥാനം അടക്കം രാജിവെച്ച ശേഷമാണ് ശിരോമണി അകാലിദൾ എൻഡിഎ വിടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+