കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. കൂടല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ചെന്നൈയില്‍ നിന്നും 180 കിലോ മീറ്റര്‍ അകെലെയുള്ള പ്ലാന്റാണ് ഇത്. രണ്ടാമത്തെ ഖനി സൈറ്റിലെ ബോയലറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tamil nadu

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

രാവിലെ 9 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. 15ഓളം പേര്‍ക്ക് 75 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്ലന്റിലെ റെസ്‌ക്യൂ ടീമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ച് കുറച്ചുദിവസങ്ങള്‍ പിന്നുടുമ്പോഴാണ് മറ്റൊരു അപകടം കൂടി സംഭവിക്കുന്നത്.

English summary
five people died on Boiler explosion at Neyveli Lignite Corporation Power Plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X